General News

കര്‍ണാടക ജനതാദള്‍ എസില്‍ പൊട്ടിത്തെറി, ഏഴു എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍

Sun, Mar 25, 2018

Arabianewspaper 282
കര്‍ണാടക ജനതാദള്‍ എസില്‍ പൊട്ടിത്തെറി, ഏഴു  എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍

ദേവഗൗഡയുടെ ജനതാദളില്‍ നിന്ന് ഏഴു എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരും. മൈസൂരില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന റാലിയില്‍ ഇവര്‍ ആറു പേരും കോണ്‍ഗ്രസില്‍ ഔദ്യോഗികമായി ചേരും.


നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് ജനതാദള്‍ എസില്‍ നിന്നുള്ള എംഎല്‍എമാരുടെ വരവ്. നേരത്തെ, അഞ്ചു പേര്‍ രാജിവെച്ചിരുന്നു. ഇവരെ കൂടാതെ രണ്ടു പേര്‍ കൂടി രാജിസമര്‍പ്പിച്ചു.


പാര്‍ട്ടി വിപ്പ് ലംഘിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്തിരുന്നു. ജെഡിഎസ് നേതാവ് സമീര്‍ അഹമദ് ഖാന്‍ എന്നിവരടക്കമുള്ളവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


ജനതാള്‍ നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന ഇവര്‍ മുമ്പും പാര്‍ട്ടി വിപ്പ് ലംഘിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ നേതാവ് അടക്കം പാര്‍ട്ടി വിട്ടത് ജനതാദള്‍ എസിന് ക്ഷീണമായി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ