General News

പ്രാര്‍ത്ഥനാ നിറവില്‍ ഓശാന ഞായര്‍

Sun, Mar 25, 2018

Arabianewspaper 149
പ്രാര്‍ത്ഥനാ നിറവില്‍ ഓശാന ഞായര്‍

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. കുരുത്തോലകളുമായി യേശുവിനെ വരവേറ്റതിനെ അനുസ്മരിപ്പിക്കുന്നതാണ് ഓശാന ഞായര്‍. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകള്‍ കുരുത്തോലപ്പെരുന്നാളായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്.


ക്രൂശിലേറ്റപ്പെടുമുമ്പ് ജറുസലേമിക്ക് ക്രിസ്തുദേവന്‍ എത്തിയതിന്റെ ഓര്‍മ പുതുക്കലാണ് കുരുത്തോല പെരുന്നാള്‍,. എളിമയുടെ പ്രതീകമായി ലോകരക്ഷകന്‍ കഴുതപ്പുറമേറിയാണ് ജറുസലേം ജനതയുടെ മുന്നിലെക്ക് വന്നത്. ഇതിനെ ആഹ്‌ളാദരവത്തോടെ ജറുസലേം നിവാസികള്‍ എതിരേറ്റു. ഹീബ്രുവില്‍ ഹോശന എന്ന പദത്തില്‍ നിന്നാണ് ഓശന ഉദയം കൊണ്ടത്.


പീഡനുഭവവാരത്തിന്റെ തുടക്കം കൂടിയയാതിനാല്‍ ക്രൈസ്തവലോകത്തിന് ഇത് വിശുദ്ധകാലമാണ്. 50 നോമ്പ് ആചരിക്കുന്നതിന്റെ അവസാന വാരവുമാണ്. വ്യാഴാഴ്ച അന്ത്യഅത്താഴത്തിന്റെ സ്മരണ പുതുക്കി പെസഹ ആചരിക്കും. പള്ളികളില്‍ കാല്‍കഴുതി ശുശ്രൂഷയും തുടര്‍ന്ന് കുരിശുമരണത്തിന്റെ ദുഖവെള്ളിയും ഞായറാഴ്ച ഉയിര്‍പ്പ് പെരുന്നാളായി ഈസ്റ്ററും ആഘോഷിക്കും.

Tags : Palm Sunday 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ