General News

പന്തില്‍ കൃത്രിമം നടത്തിയെന്ന് ഓസീസ് നായകന്റെ കുറ്രസമ്മതം

Sun, Mar 25, 2018

Arabianewspaper 276
പന്തില്‍ കൃത്രിമം നടത്തിയെന്ന് ഓസീസ് നായകന്റെ കുറ്രസമ്മതം

പന്തില്‍ കൃത്രിമം കാട്ടിയെന്ന നായകന്‍ സ്റ്റീവ് സ്മിത്തിന്റെ കുറ്റസമ്മതം ഓസ്‌ട്രേലിയന്‍ ടീമിനെ വെട്ടിലാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലാണ് താന്‍ ഇങ്ങിനെ ചെയ്തതെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞു.


ടീമംഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇങ്ങിനെ ചെയ്തതെന്നും ഇത് വലിയ പിഴവാണെന്ന് മനസിലാക്കിയാണ് കുറ്റ സമ്മതമെന്നും സ്മിത്ത് പറഞ്ഞു.


ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താനായി മറ്റു മാര്‍ഗങ്ങള്‍ മുന്നില്‍ ഇല്ലാതെ വന്നപ്പോള്‍ 43 ാം ഓവറിലാണ് പന്തില്‍ കൃത്രിമം കാട്ടിയത്. പന്ത് ബൗണ്ടറി ലൈനില്‍ വന്നപ്പോള്‍ ബാന്‍ക്രോഫ്റ്റ് മഞ്ഞനിറമുള്ള വസ്തു ഉപയോഗിച്ച് പന്തിന്റെ ഘടന മാറ്റി,. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു,


അമ്പയര്‍മാര്‍ ചോദിച്ചപ്പോള്‍ തന്റെ സണ്‍ഗ്ലാസ് തുടയ്ക്കുന്ന തുണിയാണെന്നാണ് ബാന്‍ക്രോഫ്ട് വിശദികരിക്കുകയും ഇത് അമ്പയര്‍മാരെ കാണിക്കുകയും ചെയ്തിരുന്നു.


പന്തില്‍ ഒട്ടിപ്പിടിക്കുന്ന ടേപ്പാണ് പന്തിന്റെ വശങ്ങളില്‍ ഒട്ടിച്ചതെന്ന് പിന്നീട് ബാന്‍ക്രോഫ്ട് വെളിപ്പെടുത്തുകയായിരുന്നു.


കളിയുടെ മൂന്നാം ദിവസം ദക്ഷിണാഫ്രിക്കയുടെ ലീഡ് 294 റണ്‍സായി ഉയര്‍ന്നു. വെളിച്ചക്കുറവു മൂലം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചിന് 238 എന്ന നിലയിലാണ്. എബി ഡിവില്ലിയേഴ്‌സ് 61 റണ്‍സും ക്വിന്റന്‍#ഡികോക് 29 റണ്‍സും എടുത്തു ബാറ്റു ചെയ്യുകയാണ്.


ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 255 റണ്‍സിന് പുറത്തായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ