General News

മോഡിക്കെതിരെ സമരപ്രഖ്യാപനവുമായി അണ്ണാഹസാരെ

Sat, Mar 24, 2018

Arabianewspaper 448
മോഡിക്കെതിരെ സമരപ്രഖ്യാപനവുമായി അണ്ണാഹസാരെ

മോഡി സര്‍ക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് അന്ന ഹസാരെ. ലോക്പാല്‍ നിയമനം നടത്താത്തിനെതിരെയാണ് അന്ന ഹസാരെ ഡെല്‍ഹിയില്‍ എത്തിയിരിക്കുന്നത്. മരണം വരെ ഉപവാസത്തിനും താന്‍ തയ്യാറാണെന്ന് അന്നാ ഹസാരെ പറഞ്ഞു,. തന്റെ ഉപവാസ സമരം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്നും അണ്ണ ഹസാരെ ആരോപിച്ചു,.


കേന്ദ്രത്തിലും സംസ്ഥാാനങ്ങളിലും ലോക്പാലുകളെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് അന്നാ ഹസാരെ വീണ്ടും സമരത്തിന് എത്തിയിരിക്കുന്നത്. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അണ്ണാ ഹസാരെ വീണ്ടും ഡെല്‍ഹിയില്‍ എത്തിയിരിക്കുന്നത്.


ഡെല്‍ഹിയിലെ രാം ലീല മൈതനാത്തെ വര്‍ഷങ്ങള്‍ക്ക് ഇളക്കി മറിച്ച് ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്റെ ഇടനാഴികളെ പ്രകമ്പനം കൊള്ളിച്ച അണ്ണാ ഹസാരയെുടെ രണ്ടാം വരവ് ബിജെപിയേയും മോഡി സര്‍ക്കാരിനേയും അലോസരപ്പെടുത്തുന്നുണ്ട്.


രണ്ടാം ദിവസം അണ്ണാ ഹസാരേയ്ക്ക് പിന്തുണയുമായി ആയിരങ്ങളാണ് രാംലീല മൈതാനത്തേക്ക് എത്തുന്നത്. ലോക് പാല്‍ നിയമനം നടത്തും വരെ ഉപവാസം അവസാനിപ്പിക്കില്ലെന്നും പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കും വരെ ഉപവാസം തുടരുമെന്നും അന്ന ഹസാരെ പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ