General News

ഐഎസ് റിക്രൂട്ട്‌മെന്റ് : യാസ്മിന്‍ മുഹമദിന് ഏഴുവര്‍ഷം തടവ്

Sat, Mar 24, 2018

Arabianewspaper 414
ഐഎസ് റിക്രൂട്ട്‌മെന്റ് : യാസ്മിന്‍ മുഹമദിന് ഏഴുവര്‍ഷം തടവ്

ഐഎസില്‍ ചേര്‍ക്കാനും വിദേശത്തേക്ക് കടത്താനും ശ്രമിച്ച കേസില്‍ യാസ്മിന്‍ മുഹമദ് ഷഹീറിന് ഏഴു വര്‍ഷം കഠിന തടവ്. സിറിയ അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളിലേക്ക് 16 പേരെ കയറ്റി അയച്ച കേസിലാണ് കൊച്ചി എന്‍ഐഎ കോടതിയുടെ വിധി.


പലപ്പോഴായി ദുരുഹ സാഹചര്യങ്ങളില്‍ കേരളത്തില്‍ നിന്ന് കാണാതാകുകയും സിറിയയിലും അഫ്ഗാനിസ്ഥാനിലുമെത്തിയതായി ബന്ധുക്കള്‍ വിവരം കൈമാറിയതുമായവരുടെ സന്ദേശങ്ങളില്‍ നിന്നാണ് കേസ് ആരംഭിച്ചത്.


സംഘത്തെ, വിദേശത്തേക്ക് കടത്താന്‍ സഹായിച്ചതിനാണ് യാസ്മിനെതിരെ കേസ് എടുത്തിരുന്നത്. തനിക്ക് ഇന്ത്യന്‍ പൗരത്വം തന്നെയാണുള്ളതെന്നും കേരളത്തിലെത്തിയത് മറ്റു ചിലരുമായുള്ള ബന്ധം മുലമാണെന്നും ബീഹാര്‍ സ്വദേശിയായ ഇവര്‍ പറഞ്ഞു.


തൃക്കരിപ്പൂര്‍ സ്വദേശി റാഷിദുമായി അടുപ്പം സ്ഥാപിച്ചാണ് ഇവിടെ എത്തിയത്. കോഴിക്കോട്, കാസര്‍കോട് എന്നിവടങ്ങളില്‍ നിന്ന് യൂവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചു,. സ്‌കൂള്‍ അദ്ധ്യാപികയായും ട്യുഷന്‍ നല്‍കിയുമാണ് യുവാക്കളെ ആകര്‍ഷിച്ചത്.


യാസ്മിന്റെ ലാപ് ടോപും മൊബൈല്‍ ഫോണും എന്‍ഐഎ പിടിച്ചെടുത്തിരുന്നു. മൊബൈല്‍ ഫോണിലെ വാട്‌സ്ആപ്,. ഫെയ്‌സ്ബുക്ക് ടെലിഗ്രാം സന്ദേശങ്ങള്‍ നീക്കം ചെയ്ത നിലയായിലാരുന്നു.


ഇവരെ കണ്ടെത്താമന്‍ എന്‍ഐഎ വലവിരിച്ചുവെങ്കിലും ഡെല്‍ഹി വഴി യാസ്മിന്‍ രാജ്യം വിട്ടെന്ന വിവരം ലഭിച്ചത്. എന്നാല്‍.എന്‍ഐഎ ഡെല്‍ഹിയില്‍ വെച്ച് ഇവരെ അറസ്റ്റ് ചെയ്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ