General News

ലോറിക്ക് പിന്നില്‍ കാറിടിച്ച് പിതാവും രണ്ട് മക്കളും മരിച്ചു

Sat, Mar 24, 2018

Arabianewspaper 642
ലോറിക്ക് പിന്നില്‍ കാറിടിച്ച് പിതാവും രണ്ട് മക്കളും മരിച്ചു

ആലപ്പുഴ ദേശീയ പാതയില്‍ തോട്ടപ്പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോരിയില്‍ കാറിടിച്ച് പിതാവും രണ്ടു മക്കളും മരിച്ചു.


കൊട്ടാരവളവ് എന്ന ദുര്‍ഘട വളവില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ നിയന്ത്രണം വിട്ട കാറിടിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് അപകടം. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഉറക്കം വന്നതിനാലാണ് ഹരിപ്പാട്ടേക്ക് പോകുകയായിരുന്നു ലോറി നിര്‍ത്തിയിട്ടതെന്ന് ഡ്രൈവര്‍ പറഞ്ഞു,


അപകടകരമായി വളവിനു സമീപം ലോറി നിര്‍ത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു,. ശബ്ദം കേട്ടി ഓടിയെത്തിയ നാട്ടുകാരാണ് കാര്‍ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്തത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പരിക്കേറ്റ മൂന്നു പേര്‍ മരിച്ചിരുന്നു.


കാര്‍ ഓടിച്ചിരുന്ന ബാബു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് പറയുന്നു. മക്കള്‍ രണ്ടു പേരും ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസി ഗുരുതര പരിക്കുമായി ചികിത്സയിലാണ്. അമ്പലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്നും ചെറിയഴിക്കലിലെ സ്വന്തം വീട്ടിലേക്കു പോകും വഴിയാണ് അപകടം.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ