General News

മുദ്രപത്രത്തിന് ക്ഷാമം, പലയിടത്തും നീണ്ട ക്യു

Sat, Mar 24, 2018

Arabianewspaper 452
മുദ്രപത്രത്തിന് ക്ഷാമം, പലയിടത്തും നീണ്ട ക്യു

സംസ്ഥാനത്ത് മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത് ജനത്തെ വലയ്ക്കുന്നു. 500 രൂപയില്‍ താഴെയുള്ള മുദ്രപത്രങ്ങള്‍ക്കാണ് ക്ഷാമം. 100 രൂപയുടെ മുദ്രപത്രം വാങ്ങാനെത്തുന്നവര്‍ക്ക് 500 രൂപ വില വരുന്ന മുദ്രപത്രങ്ങളാണ് ലഭിക്കുന്നത്.


50, 100 രൂപയുടെ മുദ്രപത്രങ്ങള്‍ക്കാണ് സംസ്ഥാനത്ത് എമ്പാടും ക്ഷാമം. അതേസമയം, നാസിക്കിലെ പ്രസില്‍ കേരളത്തിന് വെണ്ടി തയ്യാറാക്കിയ 75 ലക്ഷം മുദ്രപത്രങ്ങള്‍ അച്ചടിച്ച് വെച്ചിട്ടുണ്ടെങ്കിലം സംസ്ഥാനത്തെ റവന്യു വകുപ്പ് ഇത് ഏറ്റെടുക്കുന്നില്ല.


തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റാന്‍ഡ് ഡിപ്പോയാണ് ഇത് കൊണ്ടുവരേണ്ടത്. എന്നാല്‍, ഇതിനുള്ള അനുമതി പത്രം നല്‍കേണ്ടത് ലാന്‍ഡ് റവന്യു കമ്മീഷണറാണ്. നികുതി വകുപ്പാണ് ഇതില്‍ ഒപ്പുവെയ്‌ക്കേണ്ട മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റ്. ആ്ഭ്യന്തര വകുപ്പും, ഡിജിപിയും ഇതില്‍ ഒപ്പുവെച്ചാല്‍ മാത്രമെ, ലാന്‍ഡ് റവന്യു കമ്മീഷണര്‍ സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയ്ക്ക് നാസിക്കില്‍ ചെന്ന് മുദ്രപത്രം കൊണ്ടുവരാന്‍ കഴിയു


വിവിധ വകുപ്പുകളില്‍ ഫയലുള്‍െ കെട്ടി കിടക്കുകയാണ്. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതും ഇതിന് കാരണമാകുന്നുണ്ട്,.


എന്നാല്‍, ഖജനാവില്‍ പണം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ബോധപൂര്‍വം ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ കൊണ്ടുവരാതെ ക്ഷാമം ഉണ്ടാക്കുകയാണെന്ന് ചില കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. 500 രൂപയുടെ മുദ്രപത്രങ്ങള്‍ വാങ്ങാന്‍ ജനം നിര്‍ബന്ധിതരാകുന്നത് നിലവിലെ അവസ്ഥയില്‍ ഖജനാവിലേക്ക് പണം ഒഴുകാനുള്ള കാരണമാകും.


നാസിക്കില്‍ പോയി മുദ്രപത്രങ്ങള്‍ കൊണ്ടുവന്നാലും ഇത് ജില്ലാ സ്റ്റാമ്പ് ഡുപ്പോകളില്‍ എത്തിക്കണം. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമാണ് മുദ്രപത്രങ്ങള്‍ ഇത്തരത്തില്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്.


ഇ സ്റ്റാമ്പിംഗ് നടപ്പിലായതോടെ ഒരു ലക്ഷം രൂപയ്ക്കു മേളുള്ള ഇടപാടുകള്‍ക്ക് മുദ്രപത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴി.യില്ല. എന്നാല്‍, ഇതില്‍ കുറഞ്ഞ ഇടപാടുകള്‍ക്ക് മുദ്രപത്രങ്ങള്‍ തന്നെ വേണമെന്ന് നിഷകര്‍ഷിച്ചതോടെയാണ് ക്ഷാമം അനുഭഴപ്പെട്ടത്. മുദ്രപത്രങ്ങളുടെ ആവശ്യം കുറയുമെന്ന സര്‍ക്കാര്‍ കണക്കു കൂട്ടിയത് തെറ്റിയതും പ്രശ്‌നമായി.


തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായങ്ങള്‍ക്കും ആനുകൂല്യമങ്ങള്‍ക്കും മുദ്രപത്രങ്ങള്‍ ആവശ്യമായി വന്നതോടൊയാണ് ഇത്. മാര്‍ച്ച് 31 ന് മുമ്പ് ഫണ്ടുകളും മറ്റും ലാപ്‌സായി പോകുന്നതിനാല്‍ അപേക്ഷകരുടെ തിരക്കാണ്. ഇതുമൂലം പലയിടങ്ങളിലും വന്‍ ക്യുവാണ് മുദ്ര പത്രം വാങ്ങിക്കാന്‍.


കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ എല്ലാ ഇടപടാകുകളും ഇ സ്റ്റാമ്പിംഗ് വഴിയാണ്. കേരളവും ഇത് പിന്തുടര്‍ന്നാല്‍ സമയവും മറ്റും ലാഭിക്കാം.

Tags : Stamp paper 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ