General News

പാലസ്തീന് ഇന്ത്യയുള്‍പ്പടെയുള്ള 20 രാജ്യങ്ങള്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കും

Sat, Mar 24, 2018

Arabianewspaper 351
പാലസ്തീന് ഇന്ത്യയുള്‍പ്പടെയുള്ള 20 രാജ്യങ്ങള്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കും

പലസ്തീന്‍ പുനരധിവാസത്തിന് ഐക്യ രാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ ഏജന്‍സിക്ക് ഇന്ത്യയുള്‍പ്പടെ 20 രാജ്യങ്ങള്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. റോമില്‍ നടന്ന അസാധരണ യോഗത്തിലാണ് ഇരുപതു രാജ്യങ്ങളുടെ കൂട്ടായ്മ പലസ്തീനിലെ ജനതയ്ക്കായി ഒത്തു ചേര്‍ന്നത്.


ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറസ് ഈ രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഖത്തര്‍, നോര്‍വേ, തുര്‍ക്കി, കാനഡ, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഈ കൂട്ടായ്മയിലുണ്ട്. ഇതില്‍ 50 ലക്ഷം ഡോളര്‍ ഇന്ത്യയുടെ അധികസംഭാവനയാണ്. അമ്പതു ലക്ഷത്തോളം വരുന്ന പാലസ്തീന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനായുള്ള വീട് വെയ്ക്കാനാണ് ഇന്ത്യയുടെ അധിക സംഭവാവന.


 


 

Tags : Palestine 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ