General News

രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം ഇനിയും അകലെ

Sat, Mar 24, 2018

Arabianewspaper 425
രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം ഇനിയും അകലെ
വെള്ളിയാഴ്ച 59 സീറ്റുകളിലേക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 28 അംഗങ്ങളെ കൂടി ലഭിച്ചെങ്കിലും ഉപരിസഭയില്‍ ഭൂരിപക്ഷം പാര്‍ട്ടിക്ക് ഇനിയും അകലെ, അതേസമയം, കേവല ഭൂരിപക്ഷമായില്ലെങ്കിലും പ്രവര്‍ത്തന ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചു, ഇതില്‍ 16 എണ്ണവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവയാണ്.

നിലവില്‍ ബിജെപിക്ക് 58 അംഗങ്ങളും കോണ്‍ഗ്രസിന് 54 അംഗങ്ങളുമാണ് ഉള്ളത്. എന്നാല്‍, 28 അംഗങ്ങളെ വെള്ളിയാഴ്ച വിജയിപ്പിച്ചതോടെ ബിജെപിയുടെ കണക്കില്‍ അംഗങ്ങളുടെ എണ്ണം 86 ആയി. കോണ്‍ഗ്രസിന് 38 ഉം. 126 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

രാജ്യസഭയില്‍ 245 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 233 പേര്‍ വിവിധ നിയമസഭകളിലെ അംഗങ്ങളുടെ വോട്ടുകള്‍ ലഭിച്ച് ജയിച്ചു വരുന്നവരും മറ്റ് 12 പേര്‍ നോമിനേറ്റഡ് അംഗങ്ങളുമാണ്. 12 അംഗങ്ങള്‍ സ്വാഭാവികമായും ഭരണകക്ഷി നാമനിര്‍ദ്ദേശം ചെയ്തു വരുന്നവരാണ്. ഇവര്‍ക്ക് വോട്ടിംഗ് പവര്‍ ഇല്ല.

ഇതോടെ, എന്‍ഡിഎയുടെ അംഗബലവും 71 ല്‍ നിന്ന് 105 ആയി ഉയര്‍ന്നു. യുപിഎയുടേത് 84 ല്‍ നിന്ന് 56 ആയും കുറഞ്ഞു. ഇതര പാര്‍ട്ടികളുടെ അംഗബലം 82 ല്‍ നിന്നും 85 ആയി ഉയര്‍ന്നു.

എന്‍ഡിഎയുമായി കലഹിച്ച് നില്‍ക്കുന്ന ടിഡിപിക്ക് ആറും ശിവസേനയ്ക്ക് മൂന്നും അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.

വെള്ളിയാഴ്ച തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, കര്‍ണാടാക, തെലുങ്കാന, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, കേരളം എന്നിവടങ്ങളിലാണ് രാജ്യസഭാ മത്സരം നടന്നത്.

ഇതില്‍ ഉത്തര്‍പ്രദേശില്‍ ആകെ പത്ത് സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിക്ക് ഒമ്പതും എസ്പിക്ക് ഒന്നും അംഗങ്ങളെ വിജയിപ്പി്ക്കാനായി, പശ്ചിമ ബംഗാളില്‍ ആകെയുള്ള അഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് നാലും കോണ്‍ഗ്രസിന് ഒന്നും സീറ്റുകളില്‍ വിജയം നേടാനായി. കര്‍ണാടകയില്‍ നാലു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്നും ബിജെപിക്ക് ഒന്നും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി.

തെലുങ്കാനയില്‍ ആകെയുള്ള മൂന്നു സീറ്റുകളില്‍ മൂന്നും തെലുങ്കാന രാഷ്ട്ര സമതി വിജയിച്ചു. ഝാര്‍ഖണ്ഡില്‍ രണ്ടു സീറ്റുകളില്‍ ഒന്നു വീതം ബിജെപിയും കോണ്‍ഗ്രസും വിജയിച്ചു. ഛത്തീസ്ഗഡിലും കേരളത്തിലും ഒരു സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയും ജനതാദള്‍ ശരദ് യാദവ് വിഭാഗവും വിജയിച്ചു,
Tags : Rajya Sabha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ