General News

യുപിയില്‍ ബിജെപിയുടെ പ്രതികാരം: രാജ്യസഭയില്‍ ബിഎസ്പി പരാജയപ്പെട്ടു

Sat, Mar 24, 2018

Arabianewspaper 330
യുപിയില്‍ ബിജെപിയുടെ പ്രതികാരം:  രാജ്യസഭയില്‍ ബിഎസ്പി പരാജയപ്പെട്ടു

യുപിയിലെ ഗോരഖ്പൂര്‍, ബൂല്‍പുര്‍ എന്നിവടങ്ങളിലേറ്റ പരാജയത്തിന് ബിജെപി രാജ്യസഭാ തിരഞ്ഞെടുപ്പിലൂടെ പ്രതികാരം ചെയ്തു. ഉപതിരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കി പകരം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ ചോദിച്ച ബിഎസ്പിക്ക് തിരിച്ചടി ലഭിച്ചു,


യുപിയില്‍ നിന്നുള്ള പത്തു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒമ്പതിലും ബിജെപി വിജയിച്ചു,. ഒരു സീറ്റ് എസ്പി നേടിയപ്പോള്‍ ബി്എസ്പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു.


എട്ടു സ്ഥാനാര്‍ത്ഥികളെ മാത്രം വിജയപ്പിക്കാനാകുമായിരുന്ന യുപിയില്‍ നിന്നും ബിജെപി ഒമ്പത് പേരെ വിജയിപ്പിച്ചു, എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള സെക്കന്‍ഡ് പ്രിഫറന്‍സ് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുകയും ബിഎസ്പി അംഗവും എസ്പി അംഗവും ബിജെപിക്ക് വോട്ടു മറിച്ചതും ഫലം മാറ്റിമറിച്ചു.


പത്താമത്തെ അംഗമായി ആരു വിജയിക്കുമെന്നതായിരുന്നു ഏവരും കാത്തിരുന്നത്. ബിജെപിയുടെ അനില്‍ അഗര്‍വാളും, ബിഎസ്പിയുടെ ഭീം റാവു അംബേദ്കറും തമ്മിലായിരുന്നു മത്സരം. എന്നാല്‍, ഫലം വന്നപ്പോള്‍ മായാവതിയുടെ സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയാണ് ഉണ്ടായത്. ഒമ്പത് രാജ്യസഭാ അംഗങ്ങളെ ബിജെപിക്ക് വിജയിപ്പിക്കാനായപ്പോള്‍ ജയബച്ചനെ മാത്രമെ പ്രതിപക്ഷത്തിന് വിജയിപ്പിക്കാനായുളളു.


ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളുല്‍ നിന്ന് ക്രോസ് വോട്ടിനൊപ്പം, സ്വതന്ത്രരും ബിജെപിക്ക് പിന്തുണ നല്‍കി. വോട്ടെടുപ്പ് നടക്കുന്നതിനിടെ ബിഎസ്പിയുടെ പോളിംഗ് ഏജന്റിനെ പാര്‍ട്ടി അംഗം അനില്‍ കുമാര്‍ സിംഗ് ബാലറ്റ് കാണിച്ചത് താന്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ അഗര്‍വാളിന് വോട്ടു കുത്തിയെന്നായിരുന്നു. സമാജ് വാദി പാര്‍ട്ടി അംഗം നിതിന്‍ അഗര്‍വാളും ഇതേ രീതിയില്‍ ബിജെപിക്ക് വോട്ടു മറിച്ചു കുത്തി.


ബിഎസ്പിക്ക് 18 അംഗങ്ങളാണ് സഭയില്‍ ഉണ്ടായിരുന്നത്. 37 വോട്ടുകളാണ് ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാവശ്യമായിരുന്നത്. എന്നാല്‍, 32 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ മാത്രമാണ് ഭീംറാവുവിന് ലഭിച്ചത്. ബിജെപിയുടെ അനില്‍ അഗര്‍വാളിന് 22 വോട്ടുകളും. എന്നാല്‍,. നിര്‍ണായകമായത് സെക്കന്‍ഡ് പ്രിഫറന്‍സ് വോട്ടുകളായിരുന്നു. രണ്ടാം പ്രിഫറന്‍സ് വോട്ടുകള്‍ എണ്ണിയപ്പോള്‍, ബിജെപി സ്ഥാനാര്‍ത്ഥി ബിഎസ്പിയെ കടത്തി വെട്ടുകയായിരുന്നു. ബിജെപി പ്രസിഡന്റ് അമിത് ഷായുടെ കണക്കുകള്‍ ഇവിടെ വിജയിച്ചു. രാജാ ഭയ്യ എന്ന സ്വതന്ത്രന്റെ വോട്ട് ബിഎസ്പിക്ക് ലഭിക്കുമായിരുന്നുവെങ്കിലും മുമ്പ് തന്നെ ജയിലിലിട്ട മായാവതിക്ക് വോട്ടില്ലെന്നും തന്റെ വോട്ട് എസ്പിക്ക് മാത്രമെ നല്‍കുകയുള്ളുവെന്നും ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 


ബിജെപിയുടെ എട്ട് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചു കഴിഞ്ഞ് 28 വോട്ടുകള്‍ അവശേഷിക്കുന്നത് മനസിലാക്കി പതിനൊന്ന് സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിര്‍ത്തുകയായിരുന്നു. എന്നാല്‍, പിന്നീട് രണ്ട് പേരെ പിന്‍വലിച്ചെങ്കിലും ഒമ്പതാമനെ നിലനിര്‍ത്തി. ഒമ്പത് വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ഒമ്പതാമനെ രാജ്യസഭയില്‍ എത്തിക്കാമെന്ന് കണ്ടെത്തിയ ബിജെപി സ്വതന്ത്രരെ ആദ്യം ചാക്കിട്ടു. പിന്നീട്ട് എസ് പി, ബിഎസ്പി എന്നിവരില്‍ നിന്നും ഒരോരുത്തത്തരെ അടര്‍ത്തി. എസ്പി സഖ്യത്തില്‍ ഉണ്ടായിരുന്ന എസ്ബിഎസ്പി പാര്‍്ട്ടിയിലെ നാല് അംഗങ്ങളുടേയും പിന്തുണ ബിജെപിക്ക് ലഭിച്ചു,. ബിഡെപിയുടെ സഖ്യ കക്ഷിയായ അപ്‌നാ ദളിന്റെ ഒമ്പത് അംഗങ്ങളും ബിജെപിക്ക് വോട്ടു ചെയ്തു. യുപിയിലെ എസ്പി -ബിഎസ്പി സൗഹൃദം ഇതോടെ മായാവതിക്ക് നഷ്ടക്കച്ചവടമായി. ഇതായിരുന്നു ബിജെപിയുടെ ലക്ഷ്യവും,. പത്തില്‍ ആറും കൈവശം വെച്ചിരുന്ന എസ്പിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.


യുപിയില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍:


അരുണ്‍ ജെയ്റ്റിലി, വിപിഎശ് തൊമര്‍, അശോക് ബാജ്‌പെയി, എസ്ഡി രാജഭര്‍, അനില്‍ ജെയിന്‍, ജിവിഎല്‍ നരസിംഹ റാവു, കാന്ത കരോം, എച്ച് എസ് യാദവ്, അനില്‍ അഗര്‍വാള്‍,


സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ചത്


ജയാ ബച്ചന്‍.

Tags : Rajya Sabha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ