General News

ആപ് എംഎല്‍എമാരെ അയോഗ്യരാക്കിയത് ഹൈക്കോടതി റദ്ദാക്കി

Fri, Mar 23, 2018

Arabianewspaper 348
ആപ് എംഎല്‍എമാരെ അയോഗ്യരാക്കിയത് ഹൈക്കോടതി റദ്ദാക്കി

ഇരട്ടപ്പദവി കേസില്‍ 20 ആപ് എംഎല്‍എമാരുടെ അപേക്ഷ വീണ്ടും പരിഗണിക്കണമെന്ന് ഡെല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെ നടപടി എടുത്തത് നിതി നിഷേധമാണെന്നും ഇവരുടെ വാദം വീണ്ും കേള്‍ക്കണമെന്നും ഡെല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.


രാഷ്ട്രപതി ഒപ്പുവെച്ച ഉത്തരവ് റദ്ദു ചെയ്ത ഹൈക്കോടതി വിധി കേസ് വീണ്ടും പരിഗണിക്കാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്.


എന്നാല്‍, രണ്ടു പ്രാവശ്യം എംഎല്‍എമാര്ക്ക് തങ്ങളുടെ ഭാഗം വിശദികരിക്കാന്‍ അവസരം നല്‍കിയിരുന്നതായും എംഎല്‍എമാര്‍ ഹാജാരാകാതിരുന്നതിനാല്‍ അവസരം സ്വയം നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.


ഇരട്ടപദവി വഹിച്ച എംഎല്‍എമാരാണ് അയോഗ്യരാക്കപ്പെട്ടത്. ഹൈക്കോടതിവിധി എംഎല്‍എമാര്‍ക്ക് താല്‍ക്കാലിക ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.


 


 

Tags : AAP MLA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ