General News

20 ലക്ഷം വരെയുള്ള ഗ്രാറ്റുവിറ്റി തുകയ്ക്ക് നികുതിയില്ല

Fri, Mar 23, 2018

Arabianewspaper 322
20 ലക്ഷം വരെയുള്ള ഗ്രാറ്റുവിറ്റി തുകയ്ക്ക് നികുതിയില്ല

20 ലക്ഷം രൂപവരെയുള്ള ഗ്രാറ്റുവിറ്റി തുകയ്ക്ക് ആദായനികുതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യമാന്ത്രാലയം അറിയിച്ചു,. ഇതിനുള്ള ബില്‍ ഇന്ന് രാജ്യസഭയില്‍ അറിയിച്ചു. ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായ ശേഷമാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്. രാജ്യസഭയും അംഗീകാരം നല്‍കിയതോടെ ഇത് ഉടന്‍ നടപ്പിലാകുമെന്നുറപ്പായി .


തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാര്‍ ആണ് ബില്‍ രാജ്യസഭയില്‍ അവതരപ്പിച്ചത്. ബില്‍ ശബ്ദ വോട്ടൊടെയാണ് സഭ പാസാക്കിയത്. ഏഴാം ശമ്പളക്കമ്മീഷന്‍ നടപ്പിലാക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ ദീവനക്കാര്‍ നികുതി നല്‍കേണ്ട ഗ്രാറ്റുവിറ്റി തുക വര്‍ദ്ധിക്കുകയായിരുന്നു. ഇതോടെ നിലവിലെ പത്തു ലക്ഷം എന്ന നികുതി പരിധി 20 ലക്ഷമാക്കുകയായിരുന്നു.


ഇതിനൊപ്പം പ്രസവാവധിയുടെ കാലാവധി നീട്ടാനുള്ള ശുപാര്‍ശയും അംഗീകരിച്ചു നിലവില്‍ 12 ആഴ്ച എന്നത് 26 ആഴ്ചയായി ഉയര്‍ത്തനാണ് ശുപാര്‍ശ.


 

Tags : gratuity 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ