General News

ഫ്യുച്ചര്‍ ഗ്ലോബല്‍ ഉച്ചകോടിക്ക് തുടക്കമായി

Thu, Mar 22, 2018

Arabianewspaper 645
ഫ്യുച്ചര്‍ ഗ്ലോബല്‍ ഉച്ചകോടിക്ക് തുടക്കമായി

വിവരസാങ്കേതിക രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ഇതിനായാണ് കേരളം ലക്ഷ്യമിടുന്നത്. കൊച്ചിയില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫ്യുച്ചര്‍ ഗ്ലോബല്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


കേരളത്തിന്റെ ഡിജിറ്റല്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു, ഇതിനോട് അനുബന്ധിച്ച് കേരളത്തിലെ യുവാക്കളുടെ വൈദദഗ്ദ്ധ്യം വികസിപ്പിക്കേണ്ടതുണ്ട്, ലോക നിലാവരമുള്ള സൗകര്യങ്ങള്‍ ഇതിനായി വേണം. ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് വലിയ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണ്. ആഗോള വിവരസാങ്കേതിക രംഗത്തെ പ്രധാന ലക്ഷ്യകേന്ദ്രമാക്കി മാറ്റുകയാണ്.


ഒരോ വര്‍ഷവും ആയിരം വൈ ഫൈ ഹോട് സ്‌പോട്ടുകള്‍ ആരംഭിക്കുന്ന പദ്ധതിക്ക് കേരളത്തിന് തുടക്കമിട്ടുകഴിഞ്ഞു. ചടങ്ങില്‍ എംകേരള, മൊബൈല്‍ ആപും ചടങ്ങില്‍ പുറത്തിറക്കി,


കേന്ദ്ര ഐടി സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നാളെ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും, റിസര്‍വ് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, നന്ദന്‍ നിലേക്കരി,. ഗീതാ ഗോപിനാഥ് എന്നിവരും പങ്കെടുക്കും. മൈക്രോസോഫ്ട് സിഇഒ സത്യ നാദെല്ല യുഎസില്‍ നിന്നും വീഡിയോ കോണ്‍ഫരന്‍സ് വഴി യോഗത്തില്‍ സംസാരിക്കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ