General News

ഡാറ്റാ മോഷണം: കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് വിമത നേതാവ് ഷെഹസാദ് പൂനവാല

Thu, Mar 22, 2018

Arabianewspaper 379
ഡാറ്റാ മോഷണം: കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് വിമത നേതാവ് ഷെഹസാദ് പൂനവാല

ഡാറ്റാ മോഷണത്തിന്റെ പേരില്‍ ആരോപണം നേരിടുന്ന കേംബ്രിഡ്ജ് അനലിറ്റക എന്ന കമ്പനിയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് വിമത നേതാവ് ഷെഹസാദ് പൂനവാല, കേംബ്രിഡ്ജ് അനലിറ്റകയുമായി കോണ്‍ഗ്രസിന് നേരിട്ട് ബന്ധമുണ്ട്. ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ ഒവ്‌ലെനൊ ബിസിനസ് ഇന്റലിജന്‍സ് ( ഒബിഐ)യുമായി ആശയ വിനിമയം നടത്തിയ ഇ മെയിലുകള്‍ തന്റെ കൈവശമുണ്ടെന്നും കമ്പനിയുടെ സിഇഒ അമരീഷ് ത്യാഗിയെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്നും ഷെഹസാദ് പൂന വാല പറഞ്ഞു,


കേംബ്രിഡ്ജ് അനലിറ്റക്കയുമായി കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടിവക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെ വാലെ പറഞ്ഞിരുന്നു. ബിജെപിക്കാണ് ബന്ധമെന്നും അദ്ദേഹം പറഞ്ഞിരുന്നു,


എന്നാല്‍, ഇത് സത്യമല്ലെന്നും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമായി ഈ കമ്പനിക്ക് നേരിട്ട് ബന്ധമുണ്ടെന്നും പാര്‍ട്ടിയില്‍ നിന്നും പിണങ്ങി നില്‍ക്കുന്ന ഷെഹസാദ് പൂനെവാലെ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഡാറ്റാ മോഷണവും മറ്റു വ്യാജ വാര്‍ത്തകള്‍ പരത്താനും ശ്രമിച്ചിരുന്നതായും പുനെവാലെ ആരോപിച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ