General News

അപ്പോളൊ ആശുപത്രിയിലെ എല്ലാ സിസിടിവി ക്യാമറകളും ഓഫ് ചെയ്തിരുന്നു- പുതിയ വെളിപ്പെടുത്തല്‍

Thu, Mar 22, 2018

Arabianewspaper 421
അപ്പോളൊ ആശുപത്രിയിലെ എല്ലാ സിസിടിവി ക്യാമറകളും ഓഫ് ചെയ്തിരുന്നു- പുതിയ വെളിപ്പെടുത്തല്‍

മുന്‍ മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അപ്പോളോ ആശുപത്രിയിലെ എല്ലാ സിസിടിവി ക്യാമറകളും സ്വിച്ച് ഓഫ് ചെയ്തിരുന്നതായി ആശുപത്രി ചെയര്‍മാന്‍ പ്രതാപ് റെഡ്ഡി പറഞ്ഞു,


ജയലളിത മരിച്ച ഡിസംബര്‍ അഞ്ചു വരെയുള്ള 75 ദിവസങ്ങളിലും സിസിടിവി ക്യാമറകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു.


24 ബെഡ്ഡുകളുള്ള ഐസിയു വില്‍ ജയലളിത മാത്രമാണ് ചികിത്സയില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവരെ ഒഴിപ്പിച്ചു, ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന ജഡ്ജി എ അറുമുഖ സ്വാമിക്ക് എല്ലാ ഡോക്യുമെന്റുകളും നല്‍കിയിട്ടുണ്ടെന്നും സിംപോസിയത്തിന്റെ ഉദ്ഘാടനവുമായി നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ റെഡ്ഡി പറഞ്ഞു,.


ടോയ്‌ലറ്റില്‍ ബോധരഹിതയായി വീണെങ്കിലും ആശുപത്രിയില്‍ പോകെണ്ടെന്നാണ് ജയലളിത പറഞ്ഞത്. തന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ജയലളിത ആശുപത്രിയിലെത്തിയതെന്ന് ശശികല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2016


ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസരങ്ങളില്‍ ഒ പനീര്‍ശെല്‍വം, തമ്പി ദുരെ തുടങ്ങിയ നേതാക്കളെ അവരെ കാണാന്‍ അനുവദിച്ചിരുന്നതായും ശശികല പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ