General News

എല്ലാ മേഖലയിലും നിശ്ചിത കാല തൊഴില്‍ കരാറിന് അനുമതി

Thu, Mar 22, 2018

Arabianewspaper 354
എല്ലാ മേഖലയിലും നിശ്ചിത കാല തൊഴില്‍ കരാറിന് അനുമതി

പൊതു-സ്വകാര്യ മേഖലകളില്‍ നിശ്ചിത കാലത്തേക്ക് തൊഴിലാളികളെ കരാറിലെടുക്കുന്ന തൊഴില്‍ പരിഷ്‌കരണവുമായി മോഡി സര്‍ക്കാര്‍, ബഡ്ജറ്റില്‍ ഇക്കാര്യം ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പ്രഖ്യാവിച്ചിരുന്നു,


വസ്ത്ര -തുകല്‍ നിര്‍മാണ മേഖലകളില്‍ നിലവിലുള്ള നിയമം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ് ഇതുവഴി.


തൊഴില്‍ മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. വ്യവാസായം ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. കരാര്‍, സ്ഥിരം എന്നി വിഭാഗങ്ങള്‍ക്കൊപ്പം നിശ്ചിത കാലത്തേക്ക് തൊഴില്‍ നല്‍കുന്നതിന് തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്നതാണ് ഇത്.


തൊഴിലാളികളെ പിരിച്ച് വിടാന്‍ രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കിയാല്‍ മതിയെന്ന സൗകര്യം തൊഴിലുടമകള്‍ക്ക് നല്‍കുന്നുണ്ട്. ഇത് കടുത്ത തൊഴിലാളി വിരുദ്ധമാണെന്ന് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു.


1946 ലെ കേന്ദ്ര വ്യവസായ നിയമം ( സ്റ്റാന്‍ഡിംഗ് ഓര്‍ഡേഴ്‌സ്) ഭേദഗതി ചെയ്താണ് തൊഴില്‍ പരിഷ്‌കാരം നടപ്പിലാക്കിയത്. പ്രൊവിഡന്റ് ഫണ്ട്, ഇഎസ്‌ഐ എന്നിവ ഉള്‍പ്പെടെ എല്ലാ ആനുകൂല്യമങ്ങളും നിശ്ചിത കരാറുകാര്‍ക്കും ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പറയുന്നു. മിനിമം കൂലി, അലവന്‍സുകള്‍, തുടങ്ങി സ്ഥിരം ജീവനക്കാര്‍ക്ക് ലഭ്യമായ എല്ലാ ആനൂുകൂല്യങ്ങളും നിശ്ചിത കാല കരാര്‍ തൊഴിലാളികള്‍ക്കും ലഭിക്കും.


അസംഘടിത തൊഴില്‍ മേഖലയിലെ അനൗപചാരിക തൊഴില്‍ നിയമനങ്ങള്‍ ഇതുവഴി ഇല്ലാതാകുമെന്ന് തൊഴില്‍ മന്ത്രാലയം പറയുന്നു. വ്യവസായികള്‍ക്ക് ഗുണകരമാകുന്നതാണ് പുതിയ നിയമഭേദതിയെന്നും സാധാരണക്കാരായ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെ അപകടത്തിലാക്കുന്നതുമാണ് ഈ നിയമമെന്ന് ട്രേഡ് യൂണിയനുകള്‍ പറയുന്നു.


അതേസമയം, നിലവിലുള്ള തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പുതിയ നിയമഭേദഗതി ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ