General News

ഫെയ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്ന് വാട്‌സ്ആപ് സ്ഥാപകന്‍

Thu, Mar 22, 2018

Arabianewspaper 685
ഫെയ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്ന് വാട്‌സ്ആപ് സ്ഥാപകന്‍

ഫെയ്‌സ്ബുക്ക് ഡീലീറ്റ് ചെയ്യാന്‍ സമയമായി,. പറയുന്നത് വാട്‌സ്ആപ് സഹസ്ഥാപകനും ഫെയ്‌സ്ബുക്കില്‍ നിന്ന് സഹസ്ര കോടികള്‍ ലഭിച്ചയാളുമായ ബ്രയാന്‍ ആക്ടന്‍. ഡാറ്റാ മോഷണ വിവാദം ചൂടിപിടിച്ചതിനിടയിലാണ് ബ്രയാന്റെ ആഹ്വാനം.


ഇത് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. പലരും ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ച് ട്വിറ്ററിലേക്ക് കുടിയേറി. ബ്രയാന്‍ ട്വിറ്ററില്‍ കുറിച്ചത് ഹാഷ്ടാഗായി മാറുകയും പിന്നീട് ട്രെന്‍ഡ് ആകുകയും ചെയ്തു.


ഫെയ്‌സ്ബുക്കും പോള്‍ കണ്‍സള്‍ട്ടന്‍സിയായ കേംബ്രിഡ്ജ് അനലിറ്റികയും ചേര്‍ന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയെന്ന ആരോപണം ശക്തമായ ഉടനെയാണ് ബ്രയാന്‍ ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായി എന്നു പ്രഖ്യാപിച്ചത്.


അനലിറ്റക വിവാദം പ്രശ്‌നങ്ങളുടെ തുടക്കം മാത്രമാണെന്നും ഇനിയുള്ള സമയത്ത് ജനങ്ങള്‍ സോഷല്‍ മീഡിയയില്‍ നിന്നും പുറത്തു ചാടുന്ന കാലം വിദൂരമല്ലെന്ന് ഇദ്ദേഹം പറയുന്നു.


വാട്‌സ്ആപ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതിലൂടെ ബ്രയാന് ലഭിച്ചത് 650 കോടി യുഎസ് ഡോളറാണ്. മറ്റൊരു സഹസ്ഥാപകന്‍ ജാന്‍ കൊം വാട്‌സ്ആപില്‍ സിഇഒ ആയി തുടര്‍ന്നെങ്കിലം ബ്രയാന്‍ കമ്പനി വിട്ടു.


വാട്‌സ്ആപിലുടെ മൊബൈല്‍ വിവരങ്ങള്‍ കൂടുതല്‍ ചോരുമെന്ന ആരോപണം നിലനില്‍ക്കെയാണ് ബ്രയാന്റെ ആഹ്വാനം. എന്നാല്‍, ഫെയ്‌സ്ബുക്കുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള വാട്‌സ്ആപ് ഡിലീറ്റു ചെയ്യുന്ന കാര്യത്തെ കുറിച്ച് ബ്രയാന്‍ മൗനം പാലിച്ചിട്ടുണ്ട്.


വാട്‌സ്ആപ് വിട്ട ശേഷം സിഗ്നല്‍ എന്ന പേരില്‍ ചാറ്റ് ആപ് വികസിപ്പിക്കുന്നതിലാണ് ബ്രയാന്‍ ശ്രമിച്ചത്.

Tags : Facebook 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ