General News

ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്

Thu, Mar 22, 2018

Arabianewspaper 392
ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്

ഇന്ത്യുയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ ധാരണയായി. നേരത്തെ, കൊച്ചിയില്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമം നടത്തിയിരുന്നു.


നവംബര്‍ ഒന്നിനാണ് മത്സരം. തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ച മത്സരം കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം പരിഗണിച്ച് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.


എന്നാല്‍, കൊച്ചിയിലെ സ്റ്റേഡിയം ഫിഫയുടെ അംഗീകാരമുള്ള ഫുട്‌ബോള്‍ സ്റ്റേഡിയമാണെന്നും ഇവിടെ ക്രിക്കറ്റ് നടത്തുന്നത് ഗ്രൗണ്ടിന്റെ നിലവാരത്തിന് ദോഷമാകുമെന്നും ആരോപണം ഉയര്‍ന്നിരുന്നു.


കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായതിന്റെ പേരില്‍ ഫുട്‌ബോള്‍ ആരാധകരില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നു.

Tags : India vs WI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ