General News

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് അനലിറ്റകയുടെ സേവനം തേടിയതെന്ന് കോണ്‍ഗ്രസ്

Thu, Mar 22, 2018

Arabianewspaper 415
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് അനലിറ്റകയുടെ സേവനം തേടിയതെന്ന് കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്പനി കേംബ്രിഡ്ജ് അനലിറ്റികയുമായി തങ്ങള്‍ക്കല്ല, ബിജെപിക്കാണ് ബന്ധമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു, കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് ഈ കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതിനു മറുപടിയായാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ വാര്‍ത്താ സമ്മേളനം നടത്തി ഇക്കാര്യം നിഷേധിച്ചത്.


2010 ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ഇവരുടെ സേവനം ഉപയോഗിച്ചിരുന്നതായും ബിജെപിയുടെ 272 പ്ലസ് എന്ന ലോകസഭാ തിരഞ്ഞെടുപ്പു പ്രചാരണവും ഇവരുടെ ശ്രമ ഫലമായാരുന്നുവെന്നും രണ്‍ദിപ് സുര്‍ജെ വാലെ ആരോപിച്ചു,.


രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ മാനേജ് ചെയ്യുന്നത് കേംബ്രിഡ്ജ് അനലിറ്റികയാണെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഹുല്‍ ഈ കമ്പനിയെ ഉപയോഗിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.


അനലിറ്റികയും അവരുടെ ഇന്ത്യയിലെ പാര്‍ട്ണറുമായ ഓവര്‍ലൈന്‍ ബിസിനസ് ഇന്റലിജന്‍സ് എന്നിവയുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന് കാണിക്കുന്ന ചില ഓണ്‍ലൈന്‍ വെബ്‌സൈറ്റ് രേഖകള്‍ രണ്‍ദീപ് സുര്‍ജെ വാലെ വാര്‍ത്താ സമ്മേളനത്തില്‍ വിതരണം ചെയ്തു.


ഈ കമ്പനിയാണ് ബിജെപിയുടെ വ്യാജ വാര്‍ത്തകളുടെ ഫാക്ടറിയെന്നും വ്യാജ വാര്‍ത്താ സമ്മേളനങ്ങളും വ്യാജ അജണ്ടകളും, വ്യാജ തിരിമറികളും, വ്യാജ പ്രസ്താവനകളും എല്ലാം ചേര്‍ന്ന് ബിജെപിയുടെ നിത്യപ്രവര്‍ത്തിയായി മാറിയിരിക്കുകയാണെന്നും നിയമരഹിത മന്ത്രിയാണ് രവിശങ്കര്‍ പ്രസാദ് എന്നും രണ്‍ദീപ് ആരോപിച്ചു.


രാഹുല്‍ ഗാന്ധിയല്ല, പ്രധാനമന്ത്രി മോഡിയാണ് ഫെയ്‌സ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗിന്റെ കൂട്ടുകാരനെന്നും സുര്‍ജെ വാലെ പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ