General News

ഇന്ത്യയില്‍ വഞ്ചന നടന്നതായുള്ള ആരോപണം പരിശോധിക്കും -സുക്കര്‍ബര്‍ഗ്

Thu, Mar 22, 2018

Arabianewspaper 336
ഇന്ത്യയില്‍ വഞ്ചന നടന്നതായുള്ള ആരോപണം പരിശോധിക്കും -സുക്കര്‍ബര്‍ഗ്

ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പിനും മറ്റുമായി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ചോര്‍ത്തിയെടുത്തുവെന്ന ആരോപണം പരിശോധിക്കുമെന്ന് കമ്പനി മേധാവി സുക്കര്‍ ബര്‍ഗ്.


ഫെയ്‌സ്ബുക്കിന്റെ ഭാഗത്തു തെറ്റു സംഭവിച്ചുവെന്ന് സുക്കര്‍ബര്‍ഗ് സമ്മതിച്ചു, തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഡാറ്റാ മോഷണം നടത്തുന്ന കാര്യം ഓഡിറ്റിംഗിന് വിധേയമാക്കുമെന്നും ഡാറ്റ ചോര്‍ന്നതില്‍ മാപ്പു ചോദിക്കുന്നുവെന്നും സുക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു,.


കഴിഞ്ഞ അഞ്ചു ദിവസമായുള്ള മൗനം വെടിഞ്ഞാണ് സുക്കര്‍ബര്‍ഗ് രംഗത്തു വന്നു, ഇന്ത്യയിലെ അഞ്ഛു കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ബിബിസിയുടെ ചാനല്‍ ഫോര്‍ നടത്തിയ ഒളിക്യാമറ ഓപറേഷനിലൂടെ പുറത്തു വന്നത്.


ഇതിനെ തുടര്‍ന്ന് ഇന്ത്യ ഫെയ്‌സ്ബുക്കിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ, യുഎസ് തിരഞ്ഞെടുപ്പില്‍ ഇതിനു സമാനമായ ഡാറ്റാമോഷണം നടത്തിയത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് യുഎസ് കോണ്‍ഗ്രസ് സുക്കര്‍ബര്‍ഗിനെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം ചോദിക്കാനിരിക്കുകയാണ്.


കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ സുക്കര്‍ബര്‍ഗിന് ഓഹരി ഇടിവിലൂടെ നഷ്ടപ്പെട്ടത് 500 കോടി യുഎസ് ഡോളരാണ്. യുഎശ് സെനറ്റര്‍മാര്‍ വിളിച്ചു വരുത്തുമെന്ന് അറിഞ്ഞതിനാല്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 11 ലക്ഷം ഓഹരികള്‍ സുക്കര്‍ബര്‍ഗ് വിറ്റിരുന്നതായുള്ള വാര്‍ത്തകളുംവന്നിട്ടുണ്ട്. ഇങ്ങിനെ ചെ.യ്തില്ലായിരുന്നുവെങ്കില്‍ നഷ്ടം സഹസ്ര കോടിയിലെത്തുമായിരുന്നുവെന്നാണ് സൂചന.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ