General News

കേംബ്രിഡ്ജ് അനലിറ്റിക വിവാദം; കോണ്‍ഗ്രസും ബിജെപിയും പഴിചാരുന്നു

Wed, Mar 21, 2018

Arabianewspaper 629
കേംബ്രിഡ്ജ് അനലിറ്റിക വിവാദം; കോണ്‍ഗ്രസും ബിജെപിയും പഴിചാരുന്നു

ഫെയ്‌സ്ബുകിനു പിന്നാലെ ഡാറ്റ മോഷണആരോപണം നേരിട്ട് കേംബ്രിഡ്ജ് അനലിറ്റികയും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായിരുന്ന കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റികയും ഡാറ്റാ മോഷണത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.


ബ്രിട്ടനിലെ ചാനല്‍ ഫോര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയില്‍ നിന്നും അഞ്ചു കോടി സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുടെ ഡാറ്റാകള്‍ കേം ബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്നാണ് ആരോപണം.


ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രിയുമായ മനീഷ് തിവാരി ട്വിറ്ററില്‍ കുറിച്ചു.


ഇതിനു പിന്നാലെ കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് കേംബ്രിഡ്ജ് അനലിറ്റികയ്ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നു. കോണ്‍


കോണ്‍ഗ്രസ് ഐടി സെല്‍ ചുമതലയുള്ള നേതാവ് ദിവ്യസ്പന്ദന രമ്യ ആരോപണം നിഷേധിക്കുകയും ചെയ്തു.


യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനൊപ്പം ബ്രക്‌സിറ്റ് പോലുള്ള ഹിത പരിശോധനയിലും കേംബ്രിഡ്ജ് അനലിറ്റിക നിര്‍ണായക സ്വാധീനം ചെലുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യക്കു പുറമേ മെക്‌സികോ, കെമനിയ എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ഇവര്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ട് ഡാറ്റാമേഷണം നടത്തി.യെന്നാണ് റിപ്പോര്‍ട്ടുകള്‍.


സൈക്കോ ഗ്രാഫിക്‌സ് എന്ന പേരിലും സൈ-ഓപ്‌സ് എന്ന പേരിലും രഹസ്യ അല്‍ഗോരിതം വഴി സ്മാര്‍ട് ഫോ്ണുകളില്‍ നിന്ന് ഡാറ്റകള്‍ ചോര്‍ത്തിയെന്നാണ്. ചാനല്‍ ഫോറിന്റെ രഹസ്യ ക്യാമറ ഓപറേഷനില്‍ കുടുങ്ങിയ അനലിറ്റികയുടെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.കുപ്രചരണം, ഭയം ഉളാവാക്കല്‍ എന്നിവ ഉപയോഗിച്ച് വ്യാജ ഐഡികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഫെയ്‌സ്ബുക്കിനെയാണ് ഇവര്‍ ഉപയോഗിച്ചത്. വ്യാജ ഗവേഷണത്തിന്റെ പേരില്‍ അനലിറ്റിക ഫെയ്‌സ്ബുക്കിനെ ഉപയോഗിക്കുകയായിരുന്നുവെന്നും ഇത് ഫെയ്‌സ്ബുക്കിന് അറിയാമായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍.


പൊളിറ്റിക്കല്‍ ഡെര്‍ട്ടി ട്രിക് പയറ്റിയാണ് അനലിറ്റിക കുപ്രചരണം നടത്തിയത്. ഇതിാനയി അഞ്ഞൂറു വര്‍ഷം പഴക്കമുള്ള നിക്കൊളൊ മകിവിലിയുടെ രാഷ്ട്ര മീംമാസ തന്ത്രമാാണ് ഇവര്‍ പയറ്റിയത്.


വിവാദങ്ങളെ തുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു, സിഇഒയും ഫൗണ്ടറുമായ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ അഞ്ഞൂറു കോടി യുഎസ് ഡോളര്‍ നഷ്ടപ്പെട്ടു. ഇതിലേറെ നഷ്ടം സംഭവിക്കേണ്ടതായിരുന്നു മൂന്നുമാസം മുമ്പ് സുക്കര്‍ ബര്‍ഗ് പതിമൂന്നു ലക്ഷം ഓഹരികള്‍ വിറ്റതാണ് വന്‍ നഷ്ടത്തില്‍ നിന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി സുക്കര്‍ബര്‍ഗിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ലെന്നതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുണ്ട്. ചൈനക്കാരിയുമായ ഭാര്യയുമായി സുക്കര്‍ബര്‍ഗ് ചൈനയ്ിലേക്ക് കടന്നു എന്നു വരെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ