General News

പറവൂരില്‍ വീട്ടമ്മ കൊലചെയ്യപ്പെട്ടത് ക്രൂരബലാല്‍സംഗത്തിനു ശേഷം

Wed, Mar 21, 2018

Arabianewspaper 579
പറവൂരില്‍ വീട്ടമ്മ കൊലചെയ്യപ്പെട്ടത് ക്രൂരബലാല്‍സംഗത്തിനു ശേഷം

വടക്കന്‍ പറവൂരില്‍ വീട്ടമ്മ കൊലചെയ്യപ്പെട്ടത് ക്രൂര ബലാല്‍സംഗത്തിനു ശേഷമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . ആസാം സ്വദേശിയയാ മുന്ന എന്നു വിളിക്കുന്ന പരിമള്‍ സാഹു വിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


എന്നാല്‍, ഇയാള്‍ വീട്ടിലെ വിശ്വസതനായാണ് അറിയപ്പെട്ടിരുന്നത്. ഭര്‍ത്താവ് മരിച്ച മോളി എന്ന വയോധികയുടെ വീടിനു പിന്നിലെ ചെറിയ വാടക വീട്ടിലാണ് സാഹു താമസിച്ചിരുന്നത്.


ഭിന്നബുദ്ധി ശേഷിയുള്ള മകന്‍ ഡാനി (32)യും മോളിയും (58) മായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ തന്നെ വീടിനു പുറകിലെ ചെറിയ ഓടിട്ട വീട് മുന്നയ്ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഇവിടെയെത്തിയ ഇയാള്‍ മൊളിയുടെ വിശ്വാസ്തനായി മാറിയിരുന്നു.


കടയില്‍ പോകാനും മറ്റും പരിമള്‍ സാഹു മോളിക്ക് കൂട്ടു പോകുമായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഉത്സവത്തിനിടെ മദ്യപിച്ച ശേഷം രാത്രി ഒരു മണിക്ക് മോളിയുടെ വീട്ടിലെത്തി വെള്ളം ചോദിച്ചു, വാതില്‍ തുറന്നപ്പോള്‍ കല്ലുകൊണ്ട് മുഖത്തടിക്കുകയും വലിച്ചിഴച്ച് കിടപ്പു മുറിയില്‍ കൊണ്ടു പോയി ക്രുര പീഡനത്തിന് ഇരയാക്കുകയുമാണ് ഉണ്ടായത്.


ഒച്ചവെച്ചപ്പോള്‍ ഷാള്‍ കൊണ്ട് കഴുത്തു മുറുക്കി. തുടര്‍ന്ന് ബോധരഹിതയാ ഇവരെ മകന്റെ മുറിയില്‍ കൊണ്ടു ചെന്നു കൊണ്ട് ഇടുകയായിരുന്നു. മകന്റെ ശരീരത്ത് രക്തം പുരട്ടുകയും ചെയ്തു.


കൊലപാതകം അറിഞ്ഞെത്തിയവര്‍ മകനെ സംശയിക്കുകയായിരുന്നു. എന്നാല്‍, അധികം സംസാരിക്കാത്ത മകന്‍ മുന്നയെ ചൂണ്ടിക്കാട്ടി മമ്മിയെ കൊന്നത് ഇയാളെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് മുന്നയെ കസ്റ്റ്ഡിയില്‍ എടുത്തു ചോദ്യം ചെയ്തു. താനും മോളിയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നാണ് ഇയാള്‍ ആദ്യം മൊഴിനല്‍കിയത്. എന്നാല്‍, നാട്ടുകാരില്‍ ചിലരോട് പോലീസ് ചോദിച്ചപ്പോള്‍ തന്റെ വയ്യാത്ത മകനൊപ്പം ദൈവം കൊണ്ടത്തന്നതാണ് മുന്നയെന്ന് മോളി പലപ്പോഴും പറയുമായിരുന്നുവെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കി.


മകനെ പോല കണ്ട സ്ത്രീയെ ബലാല്‍സംഗം ചെയ്തതിനെ കുറിച്ച് പോലീസ് ചോദിച്ചപ്പോള്‍ ഒടുവില്‍ മദ്യലഹരിയില്‍ ചെയ്തതാണെനന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മുമ്പ് കൊടുങ്ങല്ലൂരില്‍ ഐസ് പ്ലാന്റില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ മദ്യപിച്ച് അടിപിടി കേസില്‍ കുടുങ്ങിയരുന്നതായും പോലീസിന് വിവരം ലഭിച്ചു, നാട്ടില്‍ അരി സപ്വെ ചെയ്യുന്ന കടയില്‍ സഹായിയായി നില്‍ക്കുകയാരിന്നു ഇയാള്‍.,

Tags : murder  rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ