General News

കീഴാറ്റൂര്‍ കേരളത്തിന്റെ നന്ദിഗ്രാം ആകുമെന്ന് അഡ്വ ജയശങ്കര്‍

Wed, Mar 21, 2018

Arabianewspaper 317
കീഴാറ്റൂര്‍ കേരളത്തിന്റെ നന്ദിഗ്രാം ആകുമെന്ന് അഡ്വ ജയശങ്കര്‍

കണ്ണൂരിലെ കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപാസ് പണിയുന്ന വിഷയത്തില്‍ സിപിഎം എടുത്ത നിലപാട് ബംഗാളിലെ നന്ദി ഗ്രാം, സിംഗൂര്‍ സംഭവങ്ങളുടെ തനിയാര്‍വര്‍ത്തനമാകുമെന്ന് രാഷ്ടീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍. .


കീഴാറ്റൂരിലെ കര്‍ഷകര്‍ നടത്തുന്നത് സമരത്തെ സിപിഎം അധിക്ഷേപിക്കുകയും അവഗണിക്കുകയുമാണ്.. വയല്‍ക്കിളികള്‍ എന്ന കര്‍ഷക കൂട്ടായ്മ തുടങ്ങിവെച്ച സമരത്തിന്റെ ഫലമായി സിംഗൂരും നന്ദി ഗ്രാമും കീഴാറ്റൂര്‍ പാടത്തും ആവര്‍ത്തിക്കുമെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു,.


നേരത്തെ, വയല്‍ക്കിളികള്‍ എന്ന കര്‍ഷക പ്രതിഷേധക്കൂട്ടായ്മയെ വയല്‍ക്കഴുകന്‍മാര്‍ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പരാമര്‍ശിച്ചത് വിവാദമായിരുന്നു.


സമരം സിപിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് അഡ്വ എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


 വയൽക്കിളികളല്ല, വയൽ കഴുകന്മാർ!


വികസന വിരുദ്ധർ!!


കൊഞ്ഞാണന്മാർ!!!



കീഴാറ്റൂരിൽ വയൽ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാർ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ്. അമേരിക്കൻ ചാരസംഘടനയുടെ കറുത്ത കൈകളും ഇതിലുണ്ട്. കേരളത്തിൻ്റെ വികസനം തടസ്സപ്പെടുത്തണമെന്ന ആഗോള സാമ്രാജ്യത്വ അജണ്ടയാണ് സമരക്കാർക്കുളളത്.


ഇത്തരം സമരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു സിപിഐ (എം)നെ ആരും പഠിപ്പിക്കേണ്ട. വയലിലെ ജോലിക്ക് വരമ്പത്തു കൂലി.


കീഴാറ്റൂർ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവർത്തിക്കും. പറഞ്ഞില്ലെന്നു വേണ്ടാ.


Tags : Kizhattoor 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ