General News

ക്രിക്കറ്റ് മത്സരം : വേദി തീരുമാനമായില്ല, അനിശ്ചിതത്വം തുടരുന്നു

Wed, Mar 21, 2018

Arabianewspaper 266
ക്രിക്കറ്റ് മത്സരം :  വേദി തീരുമാനമായില്ല, അനിശ്ചിതത്വം തുടരുന്നു

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിനുള്ള വേദിയുടെ കാര്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വേദി തീരുമാനിച്ചില്ല. ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്. കെസിഎ, കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവരും ജിസിഡിഎ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.


സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്താമെന്ന് ജിസിഡിഎ അഭിപ്രായപ്പെട്ടു. ഫിഫയുടെ ഔദ്യോഗിക ലിസ്റ്റില്‍ ഉള്‍പ്പെട്ട മൈതാനം കേരളത്തില്‍ ഒന്നെയുള്ളുവെന്നും ഇതുകൊണ്ട് കൊച്ചി ഫുട്‌ബോളിനു മാത്രമായി മാറ്റിവെയ്ക്കണമെന്ന കേരള ബ്ലാസ്റ്റേഴ്‌സ് നിര്‍ദ്ദേശത്തോട് ജിസിഡിഎ അനുകൂലമായല്ല പ്രതികരിച്ചത്.


ക്രിക്കറ്റ് പിച്ച് ഒരുക്കിയതു കൊണ്ട് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന വാദമുഖത്തില്‍ കഴമ്പുണ്ടോ എന്ന കാര്യം രാജ്യാന്തര വിദഗ്ദ്ധരോട് അഭിപ്രായം ആരാഞ്ഞ ശേഷം ഇക്കാര്യത്തില്‍ മറുപടി പറയാമെന്ന നിലപാടാണ് സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎ തീരുമാനിച്ചിരിക്കുന്നത്.


ക്രിക്കറ്റ് മത്സരം നടത്തുന്നത് വിനോദ നികുതിയിനത്തില്‍ കോര്‍പറേഷനും വാടകയിനത്തില്‍ ജിസിഡിഎംയ്ക്കും വന്‍ തുക ലഭിക്കും, ഇക്കാരണത്താല്‍ മത്സരം കൈവിട്ടു കളയുന്നതിനോട് കോച്ചി കോര്‍പറേഷനും ജിസിഡിഎയ്ക്കും താല്‍പര്യമില്ല.


തിരുവനന്തപുരത്തെ കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് മാറ്റാനാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തിരുവനന്തപുരം കോര്‍പറേഷന് വരുമാനമുണ്ടാക്കാമെന്ന കണക്കുകക്ക്രൂട്ടലിലാണെന്ന് ആക്ഷേപം ഉണ്ട്.


ഗ്രീന്‍ ഫില്‍ഡ് സ്റ്റേഡിയത്തില്‍ അമ്പതിനായിരം പേര്‍ക്ക് മാത്രമാണ് ഇരിപ്പട സൗകര്യമുള്ളത്. എന്നാല്‍, പതിനായിരം സീറ്റുകള്‍ അധികമുള്ള കലൂര്‍ സ്റ്റേഡിയത്തിലായാല്‍ കുടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് കെസിഎ പറയുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ