General News

സമരത്തിന് ബദല്‍ സമരവുമായി സിപിഎം

Wed, Mar 21, 2018

Arabianewspaper 363
സമരത്തിന് ബദല്‍ സമരവുമായി സിപിഎം

കീഴാറ്റൂരില്‍ സമരത്തിന്റെ നിറവും മുഖവും ഭാവവും മാറുന്നു. വയല്‍ക്കിളികള്‍ക്കെതിരെ രാഷ്ട്രീയമായി എതിര്‍ക്കാനാണ് സിപിഎം ജില്ലാ കമ്മറ്റിയുടെ തീരുമാനം. സിപിഐ പിന്തുണയുമായി എത്തിയതോടെയാണ് നാടിന് കാവല്‍ സിപിഎം എന്ന ബോര്‍ഡുമായി ബദല്‍ സമര മുറ സിപിഎം തുറക്കുന്നത്.


വയലില്‍ സിപിഎമ്മും പന്തല്‍ കെട്ടിയിട്ടുണ്ട്,. ഇവിടെ സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടി കാവലിന് നിയോഗിച്ചു.


സമരക്കാരെ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ വിവരം നല്‍കുക. ഇവരുടെ നീക്കങ്ങള്‍ മനസിലാക്കുക എന്നിവയാണ് ഇവരുടെ ജോലി. പാര്‍ട്ടി അണികള്‍ മാത്രമൂള്ള ഗ്രാമത്തിലെ കര്‍ഷക സമരം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നുവെന്നറിഞ്ഞതോടെയാണ് പ്രതിരോധം തീര്‍ത്ത് സിപിഎം രംഗത്ത് എത്തിയിരിക്കുന്നത്.


വയല്‍ നികത്തി ഹൈ വേ നിര്‍മിക്കുന്നതിനെതിരെ സിപിഎമ്മാണ് ആദ്യം സമരം ചെയ്തത്. പിന്നീട് സിപിഎം നയം മാറ്റി. ഇതോടെയാണ് നാട്ടുകാരും കര്‍ഷകരും സമരത്തിന് ഇറങ്ങിയത്. പ്രക്ഷോഭകര്‍ പാര്‍ട്ടിയെ അനുസരിക്കാതെയായതും ബിജെപിയും സിപിഐയും മറ്റും ഇതിനു പിന്തുണയുമായി എത്തിയതും സിപിഎമ്മിനെ വെട്ടിലാക്കി.


നിയമസഭയില്‍ പ്രശ്‌നം ഉന്നയിച്ചതോടെ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും നടത്തിയ പ്രസ്താവനകള്‍ വിഷയത്തെ വീണ്ടും സങ്കീര്‍ണമാക്കി. വയല്‍ക്കിളികള്‍ എന്ന പേരിലുള്ള സമരസംഘത്തെ വയല്‍ക്കഴുകന്‍മാര്‍ എന്നു വിശേഷിപ്പിച്ച മന്ത്രി ജി സുധാകരന്റെ പ്രസ്താവന സമരക്കാരേയും നാട്ടുകാരേയും ചൊടിപ്പിച്ചിട്ടുണ്ട്. സുധാകരന് തിമിരം ബാധിച്ചതു കൊണ്ടാണ് തങ്ങളെ കഴുകന്‍മാരായി തോന്നുനതെന്ന് വയല്‍ക്കിളികള്‍ തിരിച്ചടിച്ചു.


വയല്‍ക്കിളികള്‍ക്ക് മാവോയിസ്റ്റ് പിന്തുണയുണ്ടെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞത്. വയല്‍ നികത്തി തന്നെ ഹൈവേ വരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രസ്താവിച്ചത് സമരം ശക്തിപ്പെടുത്താനും മറ്റും സഹായിക്കുകയും കുടുതല്‍ ചര്‍ച്ചയാകുകയുമാണ് ഉണ്ടായിരിക്കുന്നത്.


ഇതോടെയാണ് സിപിഎം ബദല്‍ സമരമുഖം തുറന്നിരിക്കുന്നത്. അണികള്‍ കൊഴിഞ്ഞു പോകുന്നത് ഇല്ലാതാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. സമരത്തെ പൊളിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സമര സമിതി കണ്‍വീനര്‍ സുരേഷ് കീഴാറ്റൂര്‍ പറയുന്നു.

Tags : Kizhattoor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ