General News

ഹര്‍ജിത് അന്നേ പറഞ്ഞു, എല്ലാവരും തോക്കിന് ഇരയായെന്ന്

Wed, Mar 21, 2018

Arabianewspaper 299
ഹര്‍ജിത് അന്നേ പറഞ്ഞു, എല്ലാവരും തോക്കിന് ഇരയായെന്ന്

ഇറാഖിലെ മൊസൂളില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ കുറിച്ച് അന്ന് അവിടെ നിന്നും സമര്‍ത്ഥമായി രക്ഷപ്പെട്ട ഹര്‍ജിത് മാസി റ്റുള്ളവര്‍ വെടിയേറ്റു കൊല്ലപ്പെടുന്നത് താന്‍ കണ്ടുവെന്ന് മാധ്യമപ്രവര്‍ത്തകരോടും വിദേശ കാര്യ മന്ത്രാലയത്തോടും പറഞ്ഞിരുന്നു.


2014 ജൂണ്‍ 11 ന് നിര്‍മാണ സ്ഥലത്തുനിന്നും പിടികൂടപ്പെടുകയായിരുന്നു. ദിവസങ്ങളോളം ഇവരെ അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചു. ഒരു ദിവസം നാല്‍പതോളം വരുന്ന ഇവരെ മരുഭൂമിയിലേക്ക് കൊണ്ടു പോയി. എല്ലാവരോടും മുട്ടു കുത്തി ഇരിക്കാന്‍ ഇവര്‍ ആജ്ഞാപിച്ചു, അപ്പോഴാണ് ഐഎസ് ഭീകരര്‍ തങ്ങളെ വെടിവെച്ചു കൊല്ലുമെന്ന് എല്ലാവരുമറിഞ്ഞത്.


പലരും ദയയ്ക്കായി കേണു. കൊല്ലരുതെന്ന് അപേക്ഷിച്ചു, എന്നാല്‍, ചെവിക്കൊള്ളാതെ ഇവര്‍ ഒരോരുത്തരേയും വെടിവെച്ചു.


ഐഎസിന്റെ തടവറയില്‍ കഴിഞ്ഞിരുന്നവരെ ആദ്യ ദിവസങ്ങളില്‍ ഭക്ഷണവും വെള്ളവും തന്ന് സംരക്ഷിച്ചവരാണ് ഒരുദിവസം അറവുമാടുകളെ എന്ന പോലെ ആട്ടിത്തെളിച്ച് മരുഭൂമിയിലെത്തിച്ച് വെടിവെച്ച് കൊന്നത്. ബംഗ്ലാദേശികളെ മാറ്റി നിര്‍ത്തി ഇന്ത്യക്കാരെ മാത്രമാണ് വധിച്ചതെന്നും ഹര്‍ജിത് പറഞ്ഞു.


ഭീകരരുടെ പിടിയാലയതു മുതല്‍ ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ചിരുന്നുവെങ്കിലും ഇറാഖി സേന പിന്‍മാറിയ സ്ഥലത്തേക്ക് എത്തിപ്പെടാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒരു വെടിയുണ്ട ലക്ഷ്യം തെറ്റി പോയതുകൊണ്ട് മാത്രമാണ് ഹര്‍ജിത് രക്ഷപ്പെട്ടത്. വെടിയൊച്ച കേള്‍ക്കു മുമ്പെ ഇയാള്‍ നിലത്തു വീണു. മണ്ണില്‍ മുഖമമര്‍ത്തി അനങ്ങാതെ കിടന്നു. കുടെയുണ്ടായിരുന്നവര്‍ ഒരോരുത്തരും പിടഞ്ഞു മരിച്ചു., മിനിട്ടുകള്‍ക്കുള്ളില്‍ ഭീകരര്‍ സ്ഥലം വിട്ടു. തലമെല്ലെ ഉയര്‍ത്തി നോക്കിയപ്പോള്‍ ജീവനോടെ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, അയാള്‍ക്ക് നടക്കാനാവുമായിരുന്നില്ല. കൈകൂപ്പി സലാം പറഞ്ഞ് ഹര്‍ജിത് വേച്ചു വേച്ചു നടന്നു, തുടര്‍ന്ന് റോഡിലെത്തിയപ്പോള്‍ ഒരു കാറുകാരന്‍ എര്‍ബിയിലെ ഇറാഖി സൈനിക ക്യാമ്പില്‍ എത്തിച്ചു. അവിടെ നിന്നും ഇന്ത്യന്‍ എംബസിക്ക് കൈമാറി.


അവിശ്വശനീയമായ ഈ സംഭവം പലരും വിശ്വസിച്ചില്ല. തന്നോടൊപ്പം ഉണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടു എന്ന് ഹര്‍ജിത് പറഞ്ഞിട്ടും എംബസിയും വിദേശ കാര്യ മന്ത്രാലയവും വിശ്വസിച്ചില്ല. തെളിവുകള്‍ ലഭിക്കാതെ ഔദ്യോഗികമായി മരണം പ്രഖ്യാപിക്കാനാവില്ലെന്ന നിലപാടാണ് വിദേശ കാര്യമന്ത്രാലയം സ്വീകരിച്ചത്.


ഇവരുടെ മൃതദഹേം ലഭിക്കുംവരെ വിദേശകാര്യമന്ത്രാലവും വിദേശ കാര്യ മന്ത്രിയും ഇവരെല്ലാം സുരക്ഷിതരാണെന്നും മോചനത്തിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു കൊണ്ടിരുന്നു.


ഇതിനിടയില്‍ ഐഎസ് ബന്ദിയാക്കപ്പെട്ട ഫാ ടോം ഉഴുന്നാലിനേയും മറ്റും വിട്ടയച്ചതിനാല്‍ തങ്ങളുടെ ഉറ്റവരും മടങ്ങിവരുമെന്ന് ബന്ധുക്കള്‍ കരുതി. എന്നാല്‍, എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് ചൊവ്വാഴ്ച വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ ഈ ദുരന്തവാര്‍ത്ത അറിയിക്കുകയായിരുന്നു.


എന്നാല്‍, കോണ്‍ഗസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര സര്‍ക്കതാരിന്റെ നടപടിയെ വിമര്‍ശിച്ചു. ബന്ധുക്കള്‍ക്ക് പ്രതീക്ഷ നല്‍കി സത്യം മറച്ചുവെച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍,. മൊസൂള്‍ ഐഎസില്‍ നിന്നും മോചിക്കപ്പെട്ട ശേഷം ഇറാഖി സൈന്യം നടത്തിയ തിരച്ചിലില്‍ കൂട്ടക്കൊലക്കു ശേഷം മൃതദേഹം കുഴിച്ചുമൂടിയ ഇടങ്ങള്‍ കണ്ടെത്തുകയും മൃതദേഹ അവശിഷ്ടങ്ങള്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി സ്ഥിരീകരിക്കുകയും ചെയ്ത ശേഷമാണ് ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ കഴിയുള്ളുവെന്ന് സുഷമ സ്വരാജും വിശദീകരിക്കുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ