Entertainment News

അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്‍

Wed, Mar 21, 2018

Arabianewspaper 12209
അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്‍

പ്രവാസികളുടെ സഹായി അഷറഫ് താരമശേരിയുടെ ജീവിതം സിനിമയാകുന്നു. പരേതരുടെ കൂട്ടുകാരന്‍ എന്നറിയപ്പെടുന്ന അഷ്‌റഫ് ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനം സിനിമയാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
അശരണരായ പ്രവാസികള്‍ മരുരാജ്യത്ത് മരിച്ചു വീഴുമ്പോള്‍ എല്ലാം മറന്ന് ഇവര്‍ക്കു വേണ്ടി ഓടിയെത്തുന്നയാളാണ് അഷ്‌റഫ് താമരശേരി.


സ്വന്തം കൈയ്യില്‍ നിന്നും പണം എടുത്തും അഷ്‌റഫ് മൃതദേഹം കയറ്റി അയച്ചിട്ടുണ്ട്. അജ്മാനില്‍ ഗ്രോസറി നടത്തുന്ന അഷ്‌റഫിനെ തേടി ഫോണ്‍ കോള്‍ എത്തുമ്പോള്‍ കടയുടെ ഷട്ടറിട്ട് അഷ്‌റഫ് ഇറങ്ങുകയായി.


നിയമ നൂലാമാലകള്‍ എല്ലാം കടന്ന് മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും വിമാനത്താവളത്തിലെ കാര്‍ഗോ സെന്റര്‍ വരെയെത്തുന്ന എല്ലാ നടപടിക്രമങ്ങളും ഉദ്യോഗസ്ഥരെക്കാളും മനപാഠമാണ് അഷ്‌റഫിന്.


പ്രവാസി ഭാരതിയ പുരസ്‌കാരം നേടിയിട്ടുള്ള അഷ്‌റഫിന് രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ പോലും പ്രശ്‌നമല്ല. പാക്കിസ്ഥാനിയേയും ബംഗ്ലാദേശിയേയും ആഫ്രിക്കക്കാരേയും എല്ലാം ഇത്തരത്തില്‍ അഷ്‌റഫ് പിറന്ന നാട്ടിലെ അന്ത്യ വിശ്രമത്തിനായി കയറ്റി അയച്ചിട്ടുണ്ട്.


അഷ്‌റഫിന്റെ കഥ സിനിമയുടെ ഭാഷയിലേക്ക് ഒരുക്കിയിരിക്കുന്നത് ടിനി ടോമാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ