General News

കീഴാറ്റൂര്‍ സമരം : പുതിയ തലത്തിലേക്ക് പിന്തുണയുമായി സിപിഐ

Wed, Mar 21, 2018

Arabianewspaper 322
കീഴാറ്റൂര്‍ സമരം : പുതിയ തലത്തിലേക്ക് പിന്തുണയുമായി സിപിഐ

കീഴാറ്റൂരിലെ സമരത്തിനെതിരെ എതിര്‍പ്പുമായി സിപിഎം മുന്നോട്ട് പോകുമ്പോള്‍ സിപിഐയുടെ നിലപാട് ശ്രദ്ധേയമാകുന്നു. കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ്.


എഐവൈഎഫ് സംസ്ഥാന നേതാക്കള്‍ ഇന്ന് കീഴാറ്റൂരിലെ സമരപ്പന്തലിലെത്തി പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു അടിസ്ഥാന വര്‍ഗത്തിന്റെ അവകാശ സമരങ്ങളള്‍ക്കു വേണ്ടി എന്നും പോരാടുന്ന സംഘടനയാണ് സിപിഐയും എഐവൈഎഫുമെന്ന് നേതാക്കള്‍ പറഞ്ഞു,


തങ്ങള്‍ നടത്തിയ പഠനപ്രകാരം വയല്‍ നികത്തുന്നത് കര്‍ഷക കുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുക മാത്രമല്ല ആവാസ വ്യവസ്ഥയെ ബാധിക്കുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരും പറഞ്ഞു,


വയല്‍ക്കിളികളെ പൊതുമരാമത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധിക്ഷേപിച്ചത് അദ്ദേഹത്തിന് തിമിരം ബാധിച്ചതു കൊണ്ടാണെന്ന് പ്രക്ഷോഭകര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വയല്‍ക്കിളികളെ വയല്‍ക്കഴുകന്‍മാര്‍ എന്നു വിളിച്ച് മന്ത്രി അധിക്ഷേപിച്ചത്.


വയല്‍ നികത്തി ഹൈവേ പണിയുമെന്ന് മുഖ്യമന്ത്രിയും സഭയില്‍ പറഞ്ഞതോടെ പ്രക്ഷോഭകര്‍ കടുത്ത രോഷത്തിലാണ്. വയല്‍ക്കിളികള്‍ക്ക് സംസ്ഥാനത്തിനു പുറത്തു നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും സമരക്കാര്‍ മവോയിസ്റ്റുകളാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞിരുന്നു.


 

Tags : Kizhattoor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ