General News

കൊച്ചിയിലെ മൈതാനത്ത് ഫുട്‌ബോള്‍ നടക്കട്ടെയെന്ന് സച്ചിന്‍

Tue, Mar 20, 2018

Arabianewspaper 439
കൊച്ചിയിലെ മൈതാനത്ത്  ഫുട്‌ബോള്‍ നടക്കട്ടെയെന്ന് സച്ചിന്‍

കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഏകദിന ക്രിക്കറ്റ് നടത്തുന്നതിനെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കറും. നേരത്തെ, ഫുട്‌ബോള്‍ താരങ്ങള്‍ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. കലൂര്‍ സ്റ്റേഡിയം മികച്ച നിലവാരമുള്ള ഫുട്‌ബോള്‍ മൈതാനമാണ് ഇവിടെ ക്രിക്കറ്റിനായി പിച്ചുണ്ടാക്കാന്‍ കുഴിക്കണോ എന്ന് സച്ചിന്‍ ചോദിക്കുന്നു.


ക്രിക്കറ്റിനായി തിരുവനന്തപുരത്തെ സ്റ്റേഡിയം പോരെ എന്നും സച്ചിന്‍ ചോദിക്കുന്നു. കൊച്ചി സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരമുണ്ട്. ഇവിടെ ക്രിക്കറ്റ് പിച്ച് ഒരുക്കാന്‍ മൈതാനം കുത്തിക്കിളക്കേണ്ടി വരും. ഇത് ദോഷം ചെയ്യും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമയുമായ സച്ചിന്‍ പറയുന്നു.


ബിസിസിഐക്ക് തിരുവനന്തപുരത്തെ സ്റ്റേഡിയത്തില്‍ പിച്ച് ഒരുക്കാമെന്നും ഇക്കാര്യം ബിസിസിഐ സെക്രട്ടറി വിനോദ് റായിയെ ധരിപ്പിച്ചുവെന്നും സച്ചിന്‍ പറഞ്ഞു,

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ