General News

ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് ചൂട്

Tue, Mar 20, 2018

Arabianewspaper 385
ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് ചൂട്

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ രാഷ്ട്രീയച്ചൂട് അനുഭവപ്പെട്ടു തുടങ്ങി. വേനല്‍ക്കാലം ഏതാണ്ട് മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുമ്പോാണ് രാഷ്ട്രീയ അന്തരീക്ഷവും ചൂടു പിടിച്ചു തുടങ്ങിയത്.


ഇടതു മുന്നണിക്കും യുഡിഎഫിനും ഒപ്പം ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് എല്‍ഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് മേല്‍ക്കൈ തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്.


എന്നാല്‍, സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും ഉണ്ടാകുകയെന്ന് യുഡിഎഫ് കരുതുമ്പോള്‍. പാര്ട്ടിയേക്കാള്‍ പി എസ് ശ്രീധരന്‍ പിള്ള വ്യക്തിപരമായി വോട്ടു നേടുമെന്നുമാണ് ബിജെപി പറയുന്നത്.


പ്രാദേശിക നേതൃത്വമാണ് ഇപ്പോള്‍ ചുവരെഴുത്തും വീടുവിടാന്തരം കയറിയിങ്ങിയുള്ള പ്രചാരണംവും നടത്തുന്നത്. സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ എത്തുമെന്നാണ് കരുതുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ