OMG News

സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു

Tue, Mar 20, 2018

Arabianewspaper 10031
സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു


ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിച്ച് സഞ്ചരിക്കുന്ന കാറുകള്‍ക്ക് തിരി്ച്ചടി. സുരക്ഷിതമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ള കാര്‍ അപകടത്തില്‍ പെടുകയും സ്ത്രീ മരിക്കുകയും ചെയ്തതോടെയാണ് നിരത്തിലെ സാങ്കേതിക വിപ്ലവത്തിന് തിരിച്ചടി നേരിട്ടത്.


ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഉബറിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. യുഎസിലെ അരിസോണയില്‍ റോഡു മുറിച്ചു കടക്കുന്നതിനിടെ എലന്‍ ഹെഴ്‌സ്ബര്‍ഗ് എന്ന 49 കാരി ഡ്രൈവറില്ലാത്ത കാര്‍ ഇടിച്ചു മരിച്ചത്.


മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതിയിലായിരുന്നു കാര്‍. രാത്രി എട്ടു മണിയോടെ എലന്‍ സൈക്കിളുമായി റോഡു മുറിച്ചു കടക്കവെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയിലെ പരിക്കുമൂലം മരണമടയുകയായിരുന്നു.


വോള്‍വോ എക്‌സ് സി 90 എന്ന എസ് യുവി യാണ് അപകടത്തില്‍ പെട്ടത്. സ്വയം നിയന്ത്രിത കാറുകളുടെ പൈലറ്റ് പദ്ധതി എന്ന രീതിയിലാണ് അരിസോണയിലും പിറ്റ്‌സ്ബര്‍ഗിലും മറ്റും പരീക്ഷണ ഓട്ടം ഉബര്‍ നടത്തുന്നത്.


കാറിനു മുന്നില്‍ ആളുകളൊ വസ്തുക്കളോ എത്തിയാല്‍ ഉടന്‍ ബ്രേക്ക് ഉപയോഗിച്ചു വാഹനം സ്വയം നിര്‍ത്തുന്ന സംവിധാനം ഇതിനുണ്ട്,. എന്നാല്‍, വശത്തു നിന്നും പൊടുന്നനെ എത്തിയാല്‍ സാധാരണ വാഹനത്തിന് സംഭവിക്കുന്നതു പോലുള്ള കൂട്ടിഇടിയുണ്ടാകും.


മുന്നിലും പിന്നിലും മാത്രമല്ല വശങ്ങളില്‍ കൂടി റഡാര്‍ പിടിപ്പിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിിട്ടുണ്ട്. അപകടത്തെ കുറിച്ച് അതിവ ഗൗരതരമായി അന്വേഷിക്കുമെന്ന് ഉബര്‍ അറിയിച്ചു.സ


പരീക്ഷണ ഓട്ടത്തില്‍ ഡ്രൈവര്‍ കാറിലുണ്ടാകാറുണ്ട്. എന്നാല്‍, ഈ സംഭവത്തില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് തേടുന്നുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ