General News

ലോകത്തിലെ ഏക വെള്ള ആണ്‍കാണ്ടാമൃഗം യാത്രയായി

Tue, Mar 20, 2018

Arabianewspaper 244
ലോകത്തിലെ ഏക വെള്ള ആണ്‍കാണ്ടാമൃഗം യാത്രയായി

വേട്ടക്കാരില്‍ നിന്നും രക്ഷയ്ക്കായി ആയുധ ധാരികളായ കമാന്‌ഡോകളുടെ നടുവില്‍ കഴിഞ്ഞിരുന്ന ലോകത്തിലെ തന്നെ അവസാനത്ത വെള്ള ആണ്‍ കാണ്ടാമൃഗം ( Male Northern White Rhino) രോഗത്തിന് കീഴടങ്ങി. 45 വയസു പ്രായമുള്ള സുഡാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാണ്ടാമൃഗമാണ് ഡോക്ടര്‍മാരുടെ ശ്രമങ്ങളെ പരാജയപ്പെടുത്തി ചരിത്ര പുസ്തകത്തിലേക്ക് നടന്നകന്നത്. അതീവ ഗുരതരാവസ്ഥയിലായ ഈ കാണ്ടാമൃഗത്തെ ഒടുവില്‍ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു.


ഇനി ഇനത്തില്‍ പെട്ട രണ്ട് പെണ്‍ കാണ്ടാമൃങ്ങളാണ് ഇനി അവശേഷിക്കുന്നത്. കെനിയയിലെ ഒല്‍ പെജിത കണ്‍സര്‍വന്‍സിയിലാണ് ഈ കാണ്ടാമൃഗത്തെ സംരക്ഷിച്ചിരുന്നത്. കാണ്ടാ മൃഗങ്ങളെ വേട്ടയാടി ഇതിന്റെ തേറ്റ എടുക്കുന്ന സംഭവങ്ങള്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ സാധാരണമായിരുന്നു.


ഈ അപൂര്‍വ ഇനം കാണ്ടാമൃഗം അന്യംനിന്നു പോകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇതിന് സായുധ കമാന്‍ഡോകളുടെ സംരക്ഷണം അനുവദിച്ചത്.


ഇനി അവശേഷിക്കുന്ന രണ്ട് പെണ്‍ കാണ്ടാമൃഗത്തോടൊപ്പം ഇവയുടെ വംശത്തെ പരിപാലിക്കുകയെന്ന ദൗത്യമാണ് കെനിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്.


വംശനാശം സംഭവിക്കുന്ന മൃഗങ്ങളുടെ അംബാസഡറായാണ് സുഡാന്‍ ആഗോള മാനവികതയ്ക്ക് മുന്നില്‍ നിലനിന്നിരുന്നത്. ഇനിയും ബോധവത്കണത്തിനായി സുഡാന്റെ ഓര്‍മകള്‍ ഉപയോഗപ്പെടുത്തുമെന്നും കണ്‍സര്‍വന്‍സിയുടെ സിഇഒ റിച്ചാര്‍ഡ് വിഗ് നെ പറഞ്ഞു.


സുഡാന് സെലിബ്രിറ്റി പദവിയായിരുന്നു. നിത്യേന ആയിരക്കണക്കിന് പേരാണ് ഈ അപൂര്‍വ ഇനം കാണ്ടാമൃഗത്തെ കാണാനായി എത്തിയിരുന്നത്.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ