General News

ഇറാഖില്‍ ഐഎസ് പിടിയിലായിരുന്ന 33 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍

Tue, Mar 20, 2018

Arabianewspaper 294
ഇറാഖില്‍ ഐഎസ് പിടിയിലായിരുന്ന 33 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍

നാലു വര്‍ഷം മുമ്പ് ഇറാഖിലെ മൊസൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയ 33 ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ വധിച്ചതായി വിവരം ലഭിച്ചുവെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ അടുത്തിടെ സൈന്യം മൊസൂള്‍ നഗരം പിടിച്ചെടുത്ത ശേഷം നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയെന്നും. മന്ത്രി പറഞ്ഞു. പഞ്ചാബ് സ്വദേശികളാണ് ഇവരെല്ലാം.


ഡിഎന്‍എ പരിശോധന പോലുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണെന്നും വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് സഭയെ അറിയിച്ചു. മൊസുള്‍ നഗരത്തിലെ കൂട്ടകുഴിമാടങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് നിരവധി പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍, ഇത് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ളതാണ്.


ഇന്ത്യക്കാരായ 33 പേരും ഇതില്‍ ഉള്‍പ്പെട്ടതായാണ് വിവരമെന്നും ഇതിനായി ഇറാഖ് അധികൃതരുമായി ആശയവിനിമയം നടത്തി വരുകയായിരുന്നുവെന്നും സുഷമ പറഞ്ഞു.,


മരിച്ചവരോടുള്ള ആദരവ് സൂചിപ്പിക്കാന്‍ സഭ രണ്ടു മിനിട്ട് മൗനം ആചരിച്ചു.

Tags : ISIS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ