General News

ആപ്പിന് ഇത് മാപ്പു കാലം , ഗഡ്കരിയോടും കപില്‍ സിബലിനോടും മാപ്പു പറഞ്ഞു

Tue, Mar 20, 2018

Arabianewspaper 213
ആപ്പിന് ഇത് മാപ്പു കാലം , ഗഡ്കരിയോടും കപില്‍ സിബലിനോടും മാപ്പു പറഞ്ഞു

ആം ആദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ് രിവാള്‍ മുമ്പ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് മാപ്പു പറയുന്നത് ചര്‍ച്ചയാകുന്നു. തനിക്കെതിരെയുള്ള മാനനഷ്ടക്കേസുകളില്‍ കുഴങ്ങിയ കേജ് രിവാള്‍ ഇതിനകം 33 കേസുകളില്‍ മാപ്പു പറഞ്ഞു കഴിഞ്ഞു.


നേരത്തെ, കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിയോടും അകാലി ദള്‍ നേതാവ് ബിക്രം മജീഥിയയോടും, മാപ്പു പറഞ്ഞ കേ ജ് രിവാള്‍, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോടും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനോടും മകന്‍ അമിത് സിബലിനോടും മാപ്പു പറഞ്ഞു.,


2014 ല്‍ നിതിന്‍ ഗഡ്കരിയെ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരന്‍ എന്നു വിളിച്ച് അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ നിതിന്‍ ഗഡ്കരി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഡെല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് ബിജെപി നേതാവ് രമേഷ് ഭണ്ഡാരി എന്നിവരുടെ കേസുകളിലും കേജി രിവാള്‍ മാപ്പു പറയുമെന്നാണ് കരുതുന്നത്.


പഞ്ചാബിലെ അകാലി നേതാവിനെതിരെ മയക്കു മരുന്നു മാഫിയയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് പഞ്ചാബ് ആംആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും എംപിയുമായ ഭഗവത് മന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. പിന്നാലെ വൈസ് പ്രസിഡന്റ് അമന്‍ അറോറയും രാജിവെച്ചു.


ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പത്തു കോടി രൂപയുടെ മാനനഷ്ടക്കേസാണ് നല്‍കിയിരുന്നത്. എല്ലാവരോടും മാപ്പു പറഞ്ഞതോടെ അരവിന്ദ് കേജ് രിവാളിന്റെ രാഷ്ട്രീയത്തിന്റെ പൊള്ളത്തരം വെളിപ്പെട്ടതായി ബിജെപി ആരോപിച്ചു.

Tags : Kejriwal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ