General News

ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ അന്തരിച്ചു

Tue, Mar 20, 2018

Arabianewspaper 182
ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ അന്തരിച്ചു

അണ്ണാ ഡിഎംകെ വിമത വിഭാഗം നേതാവ് ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടരാജന്‍ പുലര്‍ച്ചെയാണ് മരിച്ചത്. 75 വയസായിരുന്നു.


വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന നടരാജന് ശശികല ജയിലിലായ ശേഷം ആരോഗ്യ നില മോശമാകുമായിരുന്നു. തുടര്‍ന്ന മാര്‍ച്ച് 18 ന് ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,


നെഞ്ചു വേദന അനുഭവപ്പെടുന്നതായി പറഞ്ഞതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. അഞ്ചു മാസം മുമ്പ് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്ക്രിയ നടത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കാണുന്നതിന് ശശികലയ്ക്ക് പരോള്‍ ലഭിച്ചിരുന്നു.


ഇപ്പോള്‍ ബംഗലൂര്‍ പരപ്പന അഗ്രഹാരയിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് വീണ്ടും പരോള്‍ അനുവദിച്ചിട്ടുണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ