General News

ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി, കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം

Mon, Mar 19, 2018

Arabianewspaper 119
ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി, കര്‍ണാടക മന്ത്രിസഭയുടെ അംഗീകാരം

കര്‍ണാടകയിലെ ജനസംഖ്യയില്‍ 20 ശതമാന്തോളം വരുന്ന ലിംഗായത്തുക്കള്‍ക്ക് ന്യുനപക്ഷ പദവി നല്‍കി ഇവരെ പ്രത്യേക മതവിഭാഗമായി അംഗീകരിക്കുന്ന നിലപാടിന് കര്‍ണാടക മന്ത്രിസഭയുടെ അനുമതി.


ബിജെപിയെ പിന്തുണയ്ക്കുന്ന ലിംഗായത്തുകളെ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയില്‍ നിന്നും വേര്‍പെടുത്തുക എന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് ഈ നിലപാടെടുത്തതെന്ന് കരുതുന്നു.


കര്‍ണാടകയിലെ ബിജെപി പ്രസിഡന്റ് യെദ്ദുയരപ്പയുടെ സമുദായവുമാണ് ലിംഗായത്ത്. ബിജെപിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സിദ്ധരാമ്മയ്യ സ്വീകരിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.


കര്‍ണാടക സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഇനി കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. ഇതോടെ ബിജെപി വെട്ടിലായിരിക്കുകയാണ്. ലിംഗായത്തുക്കള്‍ ഹിന്ദുക്കളല്ലെന്ന വാദമാണ് ഇതൊടെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നും സംസ്ഥാന ജലവിഭവ മന്ത്രി എംബി പാട്ടില്‍ പറഞ്ഞു,


ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്ന നിലപാടിന് എതിരാണ് ആര്‍എസ്എസ് എന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ നിലപാട് സ്വാകരിക്കുമെന്നും ഇതോടെ ലിംഗായത്തുകള്‍ ബിജെപിയില്‍ നിന്നും അകലുമെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. ഇത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വരവിനെ ബാധിക്കും.

Tags : Lingayat 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ