General News

90 വയസുള്ള മുത്തശ്ശിയെ മര്‍ദ്ധിച്ച കൊച്ചുമകള്‍ക്കെതിരെ കേസ്

Mon, Mar 19, 2018

Arabianewspaper 256
90 വയസുള്ള മുത്തശ്ശിയെ മര്‍ദ്ധിച്ച കൊച്ചുമകള്‍ക്കെതിരെ കേസ്

90 കഴിഞ്ഞ വയോധികയെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് കേസ് എടുത്തു. ദീപ എന്ന യുവതിയ്ക്ക് എതിരെയാണ് കേസ്. 90 വയസു കഴിഞ്ഞെങ്കിലും വീട്ടിലെ ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതയായിരുന്നു. കല്യാണിയമ്മ എന്ന സ്ത്രീയെ കിടന്നുറങ്ങിയതിന്റെ പേരില്‍ മര്‍ദ്ദിക്കുന്നതായാണ് വീഡിയോയില്‍.


വയസായ സ്ത്രീയെ മര്‍ദ്ദിക്കുന്നത് കണ്ട് അയല്‍പക്കത്തുകാരില്‍ ചിലര്‍ ഇടപെട്ടെങ്കിലും ഇവരെ ദീപ അസഭ്യം പറഞ്ഞ് ഓടിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പോലീസിന് നല്‍കിയ മൊഴി.


എന്നാല്‍, പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ കല്യാണിയമ്മ കൊച്ചുമകള്‍ക്കെതിരെ മൊഴി നല്‍കാന്‍ തയ്യാറായില്ല. കൊച്ചുമകള്‍ ബുദ്ധിമോശം കാണിച്ചുവെന്നുമാത്രമാണ് ഇവര്‍ പറഞ്ഞത്. സാരമില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു,


സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലായതോടെ മനുഷ്യവാകാശ കമ്മീഷന് പരാതി ലഭിച്ചു. ഇതോടെ പോലീസ് വീണ്ടും എത്തി കല്യാണിയമ്മയില്‍ നിന്നും മൊഴി എടുക്കുകായയിരുന്നു.


മര്‍ദ്ദിച്ചില്ലെന്നും തുണികൊണ്ട് വീശി ഉണര്‍ത്തിയതാണെന്നും ദീപ മൊഴി നല്‍കി. എന്നാല്‍, തല്ലുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ട്.

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ