General News

മലീനീകരണം തടയാന്‍ 500 ക്വിന്റല്‍ മാവിന്‍ തടികത്തിച്ച് യാഗം

Mon, Mar 19, 2018

Arabianewspaper 164
മലീനീകരണം തടയാന്‍ 500 ക്വിന്റല്‍ മാവിന്‍ തടികത്തിച്ച് യാഗം

മലീനീകരണം തടയാന്‍ ഉത്തര്‍ പ്രദേശീല്‍ യാഗം. 108 യാഗകുണ്ഠങ്ങള്‍ ഒരുക്കി 500 ക്വിന്റല്‍ മാവിന്‍ തടി കത്തിച്ചാണ് ഇത് നടത്തുന്നതെന്ന് മീററ്റിലെ ശ്രീ ആയുത്ചണ്ഡി മഹായജ്ഞ സമിതി അറിയിച്ചു, നവരാത്രിയോട് അനുബന്ധിച്ച് ഒമ്പതു ദിവസമാണ് യാഗം.


വാരാണാസിയില്‍ നിന്നും 350 ഓളം വൈദികര്‍ ഇതില്‍ പങ്കെടുക്കുമെന്ന് സമിതി പറയുന്നു. യാഗത്തിനെതിരെ ഉത്തര്‍ പ്രദേശ് മലീനികരണ നിയന്ത്രണ ബോര്ഡിന് പരാതി ലഭിച്ചിട്ടുണ്ട്. മതചടങ്ങായതിനാല്‍ ഇതില്‍ ബോര്‍ഡിന് നേരിട്ട് ഇടപെടാനാകില്ലെന്ന് അധികൃതര്‍ പറയുന്നു.


50,000 കിലോ വിറക് കത്തിക്കുന്നത് മലീനീകരണം ഉണ്ടാക്കുമെന്നാണ് പരാതി. എന്നാല്‍, നെയ്യില്‍ മുക്കിയ വിറകുകളാണ് കത്തിക്കുന്നതെന്നും മലീനികരണം ഇല്ലാതാക്കാനാണ് ഇത് ഉപകരിക്കുകയെന്നും സമിതി പറയുന്നു. അയ്യായിരം വര്‍ഷത്തെ വേദ സംസ്‌കാര അനുഭവമാണ് തങ്ങള്‍ക്കുള്ളതെന്നും യാഗങ്ങളിലുടെ വായു ശുദ്ധീകരണമാണ് നടക്കുന്നതെന്ന് ഗവേഷണ ഫലങ്ങള്‍ തെളിയിച്ചിട്ടുള്ളാതായും സമിതി അവകാശപ്പെടുന്നു.

Tags : Meerut 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ