General News

പറവൂരില്‍ വീട്ടമ്മ പീഡനത്തിനിടെ കൊല്ലപ്പെട്ടു ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Mon, Mar 19, 2018

Arabianewspaper 248
പറവൂരില്‍  വീട്ടമ്മ പീഡനത്തിനിടെ കൊല്ലപ്പെട്ടു ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പറവൂരില്‍ 58 കാരിയായ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ആസാം സ്വദേശിയായ മുന്ന എന്നു വിളിക്കന്നയാളാണ് പോലീസ് കസ്റ്റഡിയിലുള്ളത്.


അതിക്രൂരമായി പീഡിപ്പിച്ച ശേഷമാണ് വീട്ടമ്മയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു,. പുത്തന്‍ വേലിക്കരയിലെ ഡേവിഡിന്റെ ഭാര്യ മോളിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണ ശേഷം ഭിന്നശേഷിയുള്ള മകനുമൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരുടെ വീടിനു പിന്നില്‍ താമസിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.


പീഡന ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് മോളിയെ കഴുത്തറുത്ത് കൊന്നതായാണ് പോലീസ് നല്‍കുന്ന സൂചന. പുലര്‍ച്ചെ ഉറങ്ങി എഴുന്നേറ്റ മകനാണ് കൊല്ലപ്പെട്ട നിലയില്‍ മോളിയെ കണ്ടെത്തിയത്. കഴുത്തറുത്താണ് കൊലനടത്തിയത്.


 

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ