General News

മോഡി മുക്ത ഭാരതത്തിന് വേണ്ടി ഒന്നിക്കണം - രാജ് താക്കറെ

Mon, Mar 19, 2018

Arabianewspaper 135
മോഡി മുക്ത ഭാരതത്തിന് വേണ്ടി ഒന്നിക്കണം - രാജ് താക്കറെ

രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ മോഡി മുക്ത ഭാരതത്തിന് വേണ്ടി ഒന്നിക്കണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ സേന സ്ഥാപകന്‍ രാജ് താക്കറെ. മഹാരാഷ്ട്രയുടെ പുതുവര്‍ഷ ദിനാഘോഷത്തിനോട് അനുൂബന്ധിച്ച് ശിവജി പാര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാജ് താക്കറെ ഈ ആഹ്വാനം നടത്തിയത്.


പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശക്തമായ വിമര്‍ശനമാണ് രാജ് താക്കറെ നടത്തിയത്. ബിജെപിയേയും മോഡിയേയും നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച രാജ് താക്കറെ മോഡി ഇപ്പോഴും ഗുജറാത്ത് മുഖ്യമന്ത്രിയെ പോലെ പെരുമാറുകയാണെന്നും പരിഹസിച്ചു,.


രാജ്യത്ത് എത്തുന്ന വിദേശ രാഷ്ട്രത്തലവന്‍മാരെ മോഡി അഹമദ്ബാദിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുപോകുന്നത് എന്തിനാണെന്നും രാജ് താക്കറെ പരിഹാസത്തോടെ ചോദിച്ചു.


കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് മോഡിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, മോഡി മുക്തഭാരതമാണ് വേണ്ടതെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. -രാജ് താക്കറെ പറഞ്ഞു. ഒരു കാലത്ത് മോഡിയുടെ വലിയ ആരാധകനായിരുന്ന രാജ് താക്കറെ ഗുജറാത്തിലെ വികസനം നേരിട്ട് മനസിലാക്കാന്‍ മോഡിയുടെ അതിഥിയായി എത്തുകയും പ്രശംസിക്കുകയും ചെയ്തിരുന്നു.


എന്നാല്‍, പില്‍ക്കാലത്ത് മോഡിയുടെയും ബിജെപിയുടേയും ഏറ്റവും വലിയ വിമര്‍ശകരായി രാജ് മാറുകയായിരുന്നു. 1947 ല്‍ ബ്രിട്ടീഷ്ര്കാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു, 1977 ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം സ്വാതന്ത്ര്യം ലഭിച്ചു,. ഇനി 2019 ല്‍ മോഡിയില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കണം രാജ് പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ