General News

കേന്ദ്രസര്‍ക്കാരിന്റെ പരിപാടിയില്‍ എംപിക്കു ക്ഷണമില്ല - പ്രതിഷേധം

Sun, Mar 18, 2018

Arabianewspaper 265
കേന്ദ്രസര്‍ക്കാരിന്റെ പരിപാടിയില്‍ എംപിക്കു ക്ഷണമില്ല - പ്രതിഷേധം

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പേരില്‍ ചെങ്ങന്നൂരില്‍ നടത്തിയ തൊഴില്‍ മേളയില്‍ സ്ഥലം എംപിയെ ക്ഷണിച്ചില്ലെന്നും ബിജെപി നേതാക്കളാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ആക്ഷേപം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ഇപ്പോള്‍ തൊഴില്‍ മേള സംഘടിപ്പിച്ചത് തന്നെ ധാര്‍മികമല്ലെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആരോപിക്കുന്നു.


കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പങ്കെടുത്ത ചടങ്ങില്‍ നൂറുകണക്കിന് പേരാണ് തൊഴില്‍ എത്തിയത്. ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിള്ള. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


വേദിയില്‍ ബിജെപി നേതാക്കളുായിരുന്നു അധികവും. കേന്ദ്ര സര്‍ക്കാര്‍ പരിപാടി ബിജെപിയുടെ പരിപാടിയായി മാത്രം നടത്തിയതിനെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനും തിരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്‍കുമെന്ന് ഡിസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം ലിജു പറഞ്ഞു.


അതേസമയം, സിപിഎം ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പരിപാടിയില്‍ ബിജെപി നേതാക്കള്‍ വേദിയില്‍ ഇരുന്നതിനെതിരെയാണ് പരാതി. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ബാനര്‍ വലിച്ചു കെട്ടിയിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ