General News

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മോഡി യോഗ ചെയ്യുന്നു - രാഹുല്‍

Sun, Mar 18, 2018

Arabianewspaper 134
കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മോഡി യോഗ ചെയ്യുന്നു - രാഹുല്‍

രാജ്യത്ത് കര്‍ഷകര്‍ ദുരിതം മൂലം ആത്മഹത്യ ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യോഗ ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്ലീനറിയോഗത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു രാഹുല്‍,


ആര്‍എസ്എസും ബിജെപിയും മഹാഭാരതത്തിലെ കൗരവരെ പോലെ അധികാരത്തിന്റെ പിന്നാലെയാണ്. കൗരവര്‍ അധികാരവും അഹങ്കാരവും നിറഞ്ഞവരായിരുന്നു, പാണ്ഡവര്‍ വിനയമുള്ളവരും അവര്‍ സത്യത്തിനു വേണ്ടി യുദ്ധം ചെയ്തു. ഇതു പോലെയാണ് ബിജെപിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പില്‍ പോരടിക്കുന്നത്.


ഗാ്ന്ധിജി രാജ്യത്തിന് വേണ്ടി മരിച്ചു, പക്ഷേ, അവരുടെ നേതാക്കള്‍ ജയിലില്‍ കിടന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പു എഴുതുകയായിരുന്നു. പ്രധാനമന്ത്രി പ്രധാനപ്പെട്ട അവസരങ്ങളിലൊന്നും സംസാരിക്കില്ല, ഒരോ പരിപാടിയിലും അദ്ദേഹത്തെ കാണാം, പക്ഷേ, ജനങ്ങള്‍ സംസാരിക്കും അവരെ നിശബ്ദരാക്കാന്‍ കഴിയില്ല. രാഹുല്‍ പറഞ്ഞു.



ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പ്രധാന വ്യത്യാസം കോണ്‍ഗ്രസിന് ഒരിക്കലും ഒരു കൊലപാതക കേസില്‍ ആരോപണ വിധേയനായ ആളെ പാര്‍ട്ടിയുടെ പ്രസിഡന്റാക്കാന്‍ സാധിക്കില്ലെന്നതാണ്.. ബിജെപി ഒരു സംഘടനയുടെ ശബ്ദമാണ്. പക്ഷേ, കോണ്‍ഗ്രസ് ജനങ്ങളുടെ ശബ്ദമാണ്. രാഹുല്‍ പറഞ്ഞു,


ഇതിനൊപ്പം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ചിലതും രാഹുല്‍ ഏറ്റു പറഞ്ഞു. ചില തെറ്റുകള്‍ പാര്‍ട്ടിക്ക് സംഭവിച്ചതായി രാഹുല്‍ സമ്മതിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും നേതൃത്വവും തമ്മില്‍ ഒരു മതിലുണ്ട് . ഇത് താന്‍ തകര്‍ക്കും -രാഹുല്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ