General News

ഉറങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു

Sun, Mar 18, 2018

Arabianewspaper 294
ഉറങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു

പാലക്കാട് മണ്ണാര്‍ക്കാട് ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ മേല്‍ ബസ് കയറി രണ്ടു പേര്‍ മരിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായവരാണ് മരിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബസിനടയിലാണ് ഇവര്‍ ഉറങ്ങിക്കിടന്നത്.


എന്നാല്‍, രാവിലെ ബസ് പൊടുന്നനെ എടുത്തപ്പോള്‍ ഇവരുടെ മേല്‍ ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നു. പരിക്കേറ്റ മറ്റൊരാളുടെ നില അതീവ ഗുരുതരമാണ്.


കുന്തിപ്പുഴയ്ക്ക് അടുത്ത് കുഴല്‍ക്കിണര്‍ കുഴിക്കാനെത്തിയ തൊഴിലാളികളാണ് ഇവിടെ പാര്‍ക്കു ചെയ്തിരുന്ന ബസിനടയില്‍ കിടന്നുറങ്ങിയത്. ബസ് ഡ്രൈവര്‍ ഇതറിയാതെ വാഹനം എടുത്ത് പോയി. എന്നാല്‍, രാവിലെ ഏറെ വൈകിയാണ് രക്തത്തില്‍ കുളിച്ച് കിടന്ന ഇവരെ നാട്ടുകാര്‍ കണ്ടത്. രണ്ട് പേര്‍ മരിച്ചിരുന്നു. അനക്കം കണ്ട മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Tags : palakkad 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ