General News

ചെങ്ങന്നൂര്‍ : ബിജെപി നേതാക്കള്‍ മാണിയുമായി ചര്‍ച്ച നടത്തി

Sat, Mar 17, 2018

Arabianewspaper 491
ചെങ്ങന്നൂര്‍ : ബിജെപി നേതാക്കള്‍ മാണിയുമായി ചര്‍ച്ച നടത്തി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞടുപ്പില്‍ പിന്തുണ ലക്ഷ്യമിട്ട് ബിജെപി നേതാക്കള്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുമായി ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗം ഞായറാഴ്ച ചേരാനിരിക്കെയാണ് പികെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്.


ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടാണ് സ്റ്റിയറിംഗ് കമ്മറ്റി ചര്‍ച്ച നടത്തുക. മാണിയുടെ പാലായിലെ വസതിയിലെത്തിയാണ് ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയത്.


രാവിലെ പതിനൊന്നിന് കോട്ടയം ജില്ലാ സെക്രട്ടറി എന്‍ ഹരി ഉള്‍പ്പടെയുള്ളവര്‍ കൃഷ്ണദാസിനൊപ്പമെത്തിയിരുന്നു


ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനോ, യുഡിഎഫിനോ വോട്ടു ചെയ്യാന്‍ പാര്‍ട്ടി അണികളോട് ആവശ്യപ്പെടില്ലെന്നാണ് സൂചന. മനസാക്ഷി വോട്ടിനു ആഹ്നാനം ചെയ്യാനാണ് സാദ്ധ്യതയെന്നും റിപ്പോര്‍്ട്ടുകള്‍ പറയുന്നു. എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ശേഷം അവര്‍ പരാജയപ്പെടുകയാണെങ്കില്‍ തങ്ങളുടെ വിലപേശല്‍ ശക്തി ചോര്‍ന്നു പോകുമെന്നും കെ എം മാണി ഭയപ്പെടുന്നു.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ