General News

അപകീര്‍ത്തി പരമായ പരാമര്‍ശം ഷോണ്‍ ജോര്‍ജ് പരാതി നല്‍കി

Sat, Mar 17, 2018

Arabianewspaper 304
അപകീര്‍ത്തി പരമായ പരാമര്‍ശം ഷോണ്‍ ജോര്‍ജ് പരാതി നല്‍കി

തനിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം പുസ്തകത്തില്‍ ഉണ്ടെന്ന് ആരോപിച്ച് പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് ഡിവൈഎസ്പിക്ക് പരാതി നല്‍കി. തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടിവേണമെന്ന് കാണി്ച്ചാണ് ഷോണ്‍ ജോര്‍ജിന്റെ പരാതി.


നേരത്തെ, ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് കെ മാണി എഴുതിയ പുസ്തകത്തില്‍ കോട്ടയത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നോട് ട്രെയിന്‍ യാത്രയില്‍ അപമര്യാദയായി പെരുമാറിയെന്ന് ആാേപിച്ചിതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


നിഷ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ടുമെന്റില്‍ താനും യാത്ര ചെയ്തിരുന്നതായും അന്ന് സിപിഎം നേതാക്കളും ടിടിആറും ഉണ്ടായിരുന്നതായും ആരോടും താന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ഷോണ്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ