General News

ഡെല്‍ഹിയിലെ ലോകവ്യാപാര സമ്മേളനത്തില്‍ പങ്കെടുക്കില്ല -പാക്കിസ്ഥാന്‍

Sat, Mar 17, 2018

Arabianewspaper 365
ഡെല്‍ഹിയിലെ ലോകവ്യാപാര സമ്മേളനത്തില്‍ പങ്കെടുക്കില്ല -പാക്കിസ്ഥാന്‍

ഡെല്‍ഹിയില്‍ നടക്കുന്ന ലോക വ്യാപാര സമ്മേളനത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് പാക്കിസ്ഥാന്‍. ഇരു രാജ്യങ്ങളും നയതത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ സംബന്ധിച്ച് ഉണ്ടായ പ്രശ്‌നങ്ങളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.


പാക് വാണിജ്യ മന്ത്രി പര്‍വേസ് മാലിക് ഡബ്ല്യുടിഒ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ഹൈക്കമ്മീഷണറെ പിന്‍വലിച്ച് പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധം വഷളാക്കിയതിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷ പാത തിരഞ്ഞെടുക്കുകയായിരുന്നു.


മാര്‍ച്ച് 19, 20 തീയതികളിലാണ് ലോക വ്യാപാര സംഘടനയുടെ സമ്മേളനം നടക്കുന്നത്. കഴിഞ്ഞ ദിവസം പാക് ഡെപ്യുട്ടി കമ്മീഷണറുടെ കാറിനു പിന്നാലെ എത്തിയ ഒരു സംഘം അദ്ദേഹത്തെ അസഭ്യം പറഞ്ഞെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. എന്നാല്‍, പാക് നയതത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാ വിധ സുരക്ഷയും നല്‍കുന്നുണ്ടെന്നും സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നതില്‍ യാതൊരു അസ്വാഭാവികതയും ഇല്ലെന്നും പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പതിവായി ഇത്തരം അവഹേളനങ്ങള്‍ നേരിടുന്നുണ്ടെന്നും പരാതിപ്പെട്ടാല്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കാറില്ലെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.


ലോക വ്യാപാര സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാത്തത് പാക്കിസ്ഥാന്റെ തീരുമാനമാണ്. ഇതില്‍ ഇന്ത്യ അഭിപ്രായം പറയില്ലെന്നും വിദേശ കാര്യ മന്ത്രാലയം പറഞ്ഞു,.

Tags : Pakistan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ