General News

രോഷം വ്യാപകം, രക്ഷയ്ക്ക് ഇനി കോണ്‍ഗ്രസ് മാത്രം - രാഹുല്‍

Sat, Mar 17, 2018

Arabianewspaper 315
രോഷം വ്യാപകം, രക്ഷയ്ക്ക് ഇനി കോണ്‍ഗ്രസ് മാത്രം - രാഹുല്‍

മോഡി സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ രാജ്യം മുഴുവന്‍ രോഷം വ്യാപിക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം വിഭജിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. രോഷം പടരുന്നു. രാജ്യത്തിനും ജനങ്ങള്‍ക്കും രക്ഷ ഇനി കോണ്‍ഗ്രസിലൂടെ മാത്രമാണെന്നും എണ്‍പത്തിനാലാം പ്ലീനറി സമ്മേളനത്തിന് തുടക്കമിട്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.


ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകരെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാകാനും കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രവര്‍ത്തക സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.


2018 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡിയെ അധികാരത്തില്‍ നിന്ന് ഇറക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ഇതിനായി പ്രതിപക്ഷ ഐക്യ നിര രൂപപ്പെടുത്തുകയെന്ന ദൗത്യമാണ് പാര്‍ട്ടിക്കുള്ളത്. ഇതിനായാണ് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ വസതിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് അത്താഴ വിരുന്ന് ഒരുക്കിയത്


മോഡി സര്‍ക്കാരിന് ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. രാജ്യം മോഡി ഭരണത്തില്‍ അസംതൃപ്തരാണ്. ഇനി ഒരു മാര്‍ഗം കോണ്‍ഗ്രസ് മാത്രമാണ്. രാജ്യത്തിന് മുന്നോട്ട് പോകാനുള്ള മാര്‍ഗം അറിയാവുന്നത് കോണ്‍ഗ്രസിന് മാത്രമാണ്.


മോഡിസര്‍ക്കാര്‍ ദേഷ്യം ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്‌നേഹം ഉപയോഗിക്കും. കോണ്‍ഗ്രസ് ചെയ്യുന്നത് രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടിയുള്ള സേവനമാണ്. -രാഹുല്‍ പറഞ്ഞു.


പാര്‍ട്ടി അദ്ധ്യക്ഷനായി തനിക്ക് ചെയ്യാനുള്ളത് ശക്തവും അടിത്തറയുള്ളതുമായ പാര്‍ട്ടിയെ കെട്ടിപ്പൊക്കുക എന്നാണ്. അടുത്ത രണ്ട് ദിവസം പ്രതിനിധികളുമായി താന്‍ ആശയ വിനിമയം നടത്തും. ഏവരും ഒരുമിച്ചു പാര്‍ട്ടിയെ പുതിയ സംഘടനയായി മാറ്റിയെടുക്കാമെന്നും രാഹുല്‍ ഉറപ്പു നല്‍കി.


എട്ടു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നടത്തുന്നത്. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ ധനമന്ത്രി പി ചിദംബരം, മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, ഗുലാം നബ്ി ആസാദ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.


കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍ ഡിസിസി., പിസിസി ഭാരവാഹികള്‍ എന്നിവരെല്ലാം പ്ലീനറി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നും മാത്രം അഞ്ഞൂറോളം പ്രതിനിധികള്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍്ട്ടുകള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ