General News
മോഡിക്കെതിരെ അവിശ്വാസ പ്രമേയവുമായി വൈഎസ്ആര്‍ പാര്‍ട്ടിയും ടിഡിപിയും
Thu, Mar 15, 2018


തെലുങ്കു ദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ആന്ധ്രയുടെ അവകാശങ്ങള്‍ക്കായി ഒരുമിച്ച് പോരാടുമെന്ന് തീരുമാനം. എന്‍ഡിഎയുടെ ഭാഗമായി നിന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതിനെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തങ്ങള്‍ വൈഎസ്ആറിനൊപ്പം ചേര്‍ന്ന് സമരം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാനമെന്ന പദവി വേണമെന്ന ആവശ്യം ഉന്നയിച്ചാണ് തെലുങ്കു ദേശം പാര്‍ട്ടി അംഗങ്ങള്‍ എന്‍ഡിഎ മന്തിസഭയില്‍ നിന്ന് രാജിവെച്ചത്. എന്നാല്‍, മുന്നണി വിടാന്‍ ടിഡിപി തീരുമാനിച്ചിരുന്നില്ല.
ഇതിനെ തുടര്‍ന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിഡിപിയെ വെല്ലുവിളിച്ചിരുന്നു. തങ്ങള്‍ ലോക് സഭയില്‍ കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തെ പിന്താങ്ങുമോയെന്നും വൈഎസ്ആര്‍ പാര്‍്ട്ടി ചോദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്താങ്ങാമെന്ന് ടിഡിപി പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് എന്‍ഡിഎ വിടുന്നതായി വെള്ളിയാഴ്ച ടിഡിപി പ്രഖ്യാപിക്കുമെന്നാണ് സൂചന. 50 എംപിമാര്‍ ഒപ്പിട്ടാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സാധിക്കും. പ്രമേയം കൊണ്ടുവന്നാല്‍ പോലും കേവല ഭൂരിപക്ഷത്തിനുള്ള അംഗങ്ങളില്‍ കൂുടുതല്‍ (274) ബിജെപിക്ക് ഉണ്ട്. എന്‍ഡിഎയ്ക്ക് 331 അംഗങ്ങളാണ് നിലവില്‍ ഉള്ളത്.
എന്‍ഡിഎയില്‍ നിന്ന് 16 അംഗങ്ങള്‍ ഉള്ള ടിഡിപി പോയാലും ഇടഞ്ഞു നില്ക്കുന്ന ശിവസേന (18 അംഗങ്ങള്‍) വിട്ടു നില്‍ക്കുകയോ എതിര്‍ത്ത് വോട്ടു ചെയ്യുകയോ സംഭവിച്ചാലും 297 അംഗങ്ങളുടെ പിന്തുണ മോഡി സര്‍ക്കാരിനുണ്ട്.. ഇതു കൂടാതെ 37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെ എന്‍ഡിഎക്ക് വോട്ടു ചെയ്യാനുള്ള സാധ്യതയും ഉണ്ട്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്
- ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് പരാജയം

Latest News Tags
Advertisment