General News

വി മുരളീധരന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്

Thu, Mar 15, 2018

Arabianewspaper 963
വി മുരളീധരന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്

ബിജെപി കേരള മുന്‍ പ്രസിഡന്റും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി മുരളീധരന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്നാണ് വി മുരളീധരന്‍ മത്സരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും മൂന്നു സീറ്റുകളാണ് ബിജെപിക്ക് മത്സരമില്ലാതെ വിജയിക്കാനാകുന്നത്. എന്നാല്‍, നാലു സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിര്‍ത്തിയിരുന്നു.


സ്ഥാനാര്‍ത്ഥികളുടെ സെക്കന്‍ഡ് പ്രിഫറന്‍സ് വോട്ടു കൊണ്ട് നാലാം സ്ഥാനാര്‍ത്തിക്ക് വിജയിക്കാനാകുമെന്ന കണക്കൂകൂട്ടലിലാണ് ഇങ്ങിനെ നിര്‍ത്തിയത്. എന്നാല്‍, നാലാം സ്ഥാനാര്‍ത്ഥിയുടെ പത്രിക പിന്‍വലിച്ചതോടെ മത്സരം ഒഴിവാകുകയായിരുന്നു.


പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് യുപി, ഗുജറാത്ത് എന്നിവടങ്ങളിലും ബിജെപി അധിക സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.


മഹാരാഷ്ട്രയില്‍ ആറു സീറ്റുകളാണ് ഒഴിവു വന്നിരുന്നത്. ഇതില്‍ ബിജെപിക്ക് മൂന്ന് പേരെ മാത്രമെ വിജയിപ്പിക്കാനാകു എന്നിരിക്കെയാണ് നാലാം സ്ഥാനംര്‍ത്ഥിയെ നിര്‍ത്തിയത്. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവര്‍ക്ക് ഒരോ അംഗത്തെ വീതം വിജയിപ്പിക്കാനാകുമായിരുന്നു.


എന്നാല്‍, നാലാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്‍സിപിയുടെയും ചില വിമത കോണ്‍ഗ്രസ് നേതാക്കളുടേയും രണ്ടാം പ്രിഫറന്‍സ് വോട്ടു ലഭ്യമാക്കി വിജയപ്പിക്കാമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍.


വി മുരളീധരനൊപ്പം കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദ്ക്കര്‍, മുന്‍ മുഖ്യമന്ത്രി നാരായണ റാണെ എന്നിവരും രാജ്യസഭയിലേക്ക് എതിരി്‌ലലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ