General News

അമ്മ മക്കള്‍ മുന്നേറ്റ കഴകം - ടിടിവി ദിനകരന്റെ പുതിയ പാര്‍ട്ടി

Thu, Mar 15, 2018

Arabianewspaper 557
അമ്മ മക്കള്‍ മുന്നേറ്റ കഴകം - ടിടിവി ദിനകരന്റെ പുതിയ പാര്‍ട്ടി

ജയലളിതയുടെ സഹായി ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയെന്ന് ടിടിവി ദിനകരന്‍ പറഞ്ഞു.


രണ്ടില ചിഹ്നം എഐഎഡിഎംകെയുടെ സ്വന്തമായതോടെയാണ് ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടിയുടം ചിഹ്നവും കൊടിയും എല്ലാം മധുരയില്‍ നടന്ന ചടങ്ങില്‍ ദിനകരന്‍ പുറത്തു വിട്ടു.


ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത കൊടിയാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റേത്. പ്രഷര്‍ കുക്കറാണ് ചിഹ്നമെന്ന് ദിനകരന്‍ പറഞ്ഞു,. നേരത്തെ, ആര്‍ കെ നഗറില്‍ മത്സരിച്ചപ്പോള്‍ പ്രഷര്‍ കുക്കര്‍ ചിഹ്നത്തിലാണ് മത്സരിച്ചത്,


വീട്ടമ്മമാരുടെ നിത്യോപയോഗ സാധനാമായതിനാല്‍ പ്രഷര്‍ കുക്കര്‍ ചിഹ്നമായി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു,


ജയലളിതയുടെ പിന്തുടര്‍ച്ച അവകാശപ്പെട്ട് തമിഴ് രാഷ്ട്രീയത്തില്‍ നടന്നു വന്ന വടംവലിക്ക് ഏതാണ്ട് അവസാനമായതായാണ് ടിടിവി ദിനകരന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തോടെ വെളിപ്പെടുന്നത്.


മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും, ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വവും ഒരുമിച്ച് ചേര്‍ന്നതോടെ അണ്ണാഡിഎംകെയ്ക്ക് രണ്ടില ചിഹ്നം ലഭിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ